പ്രധാന താള്‍ > ആത്മീയം > വിശ്വസിച്ചാലും ഇല്ലെങ്കിലും > വിശ്വസിക്കാമോ
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഇവരുടെ നടത്തം കനലിനു മീതെ!
WDWD
സഹോദരന്‍റെ കല്യാണം ഭംഗിയായി നടക്കാനായുള്ള നേര്‍ച്ചയ്ക്കായാണ് ആദ്യം ഇവിടെ എത്തിയതെന്ന് സോണ എന്ന ഭക്ത ഞങ്ങളോട് പറഞ്ഞു. നേര്‍ച്ച പറഞ്ഞ് അധികം താമസിക്കാതെ സഹോദരന്‍റെ കല്യാണം നടക്കുകയും സന്താനമുണ്ടാവുകയും ചെയ്തു. ഇപ്പോള്‍ കത്തുന്ന കനലിനു മുകളിലൂടെ നടന്ന് നേര്‍ച്ച നടത്താനാണ് ഇവര്‍ ഇവിടെയെത്തിയിരിക്കുന്നത്. ഈ നേര്‍ച്ച അടുത്ത നാല് വര്‍ഷം കൂടി തുടരുമെന്നും അവര്‍ വ്യക്തമാക്കി.

ഇത്തരത്തില്‍ കനലിനുമുകളിലൂടെ നടക്കുന്ന സ്ത്രീകള്‍ അവരുടെ ആഗ്രഹങ്ങള്‍ സാധിക്കുമെന്നുതന്നെയാണ് വിശ്വസിക്കുന്നത്. കനലിനുമുകളിലൂടെ നടക്കുന്നതുകൊണ്ട് പരുക്കുകളൊന്നും പറ്റില്ല എന്നും ഇവര്‍ അവകാശപ്പെടുന്നു.

കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി ഈ ആചാരം അനുഷ്ഠിച്ചുവരുന്ന ശാന്തിഭായിയുമായും ഞങ്ങള്‍ സംസാരിച്ചു. കനലിനു മുകളിലൂടെ നടക്കുന്നതിലൂടെ ഇതുവരെയായും കാല്‍പ്പാദത്തിന് പൊള്ളലേറ്റിട്ടില്ല എന്നും ഈ ആചാരം അനുഷ്ഠിക്കുന്നതിലൂടെ പരുക്കുകള്‍ ഒന്നും പറ്റിയിട്ടില്ല എന്നും ഇവര്‍ പറയുന്നു.

WDWD
ഈ വ്യത്യസ്തമായ ആചാരത്തിനുപിന്നില്‍ ഒരു കഥയുണ്ട്. ശിവപത്നിയായ സതി, പിതാവ് ദക്ഷനാല്‍ അപമാനിതയായപ്പോള്‍ അഗ്നിപ്രവേശം നടത്തിയിരുന്നല്ലോ. സതിയുടെ നേര്‍ക്കുള്ള ഭക്തി പ്രകടിപ്പിക്കാനായാണ് ഈ സ്ത്രീകളും കനലിനു മുകളിലൂടെ നടക്കുന്നത്. ഇത്തരം ആചാരങ്ങളെ കുറിച്ച് നിങ്ങളുടെ അഭിപ്രായമെന്ത്...ഞങ്ങളെ അറിയിക്കൂ.

ഭക്തിയുണ്ടെങ്കില്‍ പരുക്ക് പറ്റില്ല എന്നത്

ഫോട്ടോഗാലറി കാണാന്‍ ക്ലിക്ക് ചെയ്യുക
വീഡിയോ കാണുക
<< 1 | 2 
ഫോട്ടോഗാലറി
ചൂള്‍
വെബ്‌ദുനിയ സംവാദം
കനലില്‍ കൂടി നടക്കുക തുടങ്ങിയ ആചാരങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കേണ്ടതുണ്ടോ?
കൂടുതല്‍
ദേവപ്രീതിക്ക് ശരീരം തുളച്ച് തൂക്കം!  
സമയത്തിന്‍റെ ദൈവം, ബാ‍ലാപീര്‍ ബാബ  
വൈകല്യങ്ങള്‍ മാറ്റുന്ന മഹാരാജ്!  
വിശ്വാസം, അത്ഭുതങ്ങളിലൂടെ  
ഉള്‍വനത്തിലെ ശിവബാബയുടെ മേള  
ആത്മാവിനെ വണങ്ങാന്‍ ട്രെയിനുകള്‍!