പ്രധാന താള്‍ > ആത്മീയം > വിശ്വസിച്ചാലും ഇല്ലെങ്കിലും > വിശ്വസിക്കാമോ
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
രോഗം മാറ്റാന്‍ ദിവ്യ സ്പര്‍ശം!
FILEFILE
അലോപ്പതി ഡോക്ടര്‍മാര്‍ കൈയൊഴിഞ്ഞപ്പോള്‍ പ്രാര്‍ത്ഥന മാത്രമായിരുന്നു ഇവരുടെ മുമ്പിലുള്ള വഴി. 1993 ജനുവരിയില്‍ രവി മാസ്റ്ററുടെ ജീവിതം മാറ്റിമറിച്ച സംഭവം ഉണ്ടായി. ഒരു ദിവസം അദ്ദേഹം സന്ധ്യാ ദീപം കൊളുത്താന്‍ തുടങ്ങുകയായിരുന്നു. പെട്ടന്ന് ആകാശത്തു നിന്ന് ഇടിയോടു കൂടി ഒരു മിന്നല്‍ വന്ന് അദ്ദേഹത്തിന്‍റെ ശരീരത്തില്‍ പ്രവേശിച്ചു. അമ്പരന്ന് നില്‍ക്കവേ ഒരു ശബ്ദം കേള്‍ക്കുന്നതായി അദ്ദേഹത്തിനു തോന്നി.

പേടിക്കേണ്ട, പരിഭ്രമിക്കേണ്ട, ഞാന്‍ ബ്രഹ്മമാണ്. ജീവിതാധാരമായ ശക്തി, ഞാനിപ്പോള്‍ നിന്നില്‍ പ്രവേശിച്ചിരിക്കുകയാണ്. നിന്നിലൂടെ അവശതയും ദുരിതവും അനുഭവിക്കുന്ന ആയിരക്കണക്കിന് രോഗികള്‍ക്ക് ആശ്വാസം ഏകാനാവും. വരും ദിവസങ്ങളില്‍ പലരുടേയും രോഗം മാറ്റാനും അവര്‍ക്ക് ശാന്തിയേകാനും നിനക്കാവും. നിന്‍റെ കുഞ്ഞിന്‍റെ അസുഖങ്ങള്‍ ഉടനേ മാറിക്കിട്ടും, കാഴ്ച ശക്തി കിട്ടും, നടക്കാനാവും.

ആദ്യം രവി മാസ്റ്റര്‍ക്ക് ഒന്നും വിശ്വസിക്കാനായില്ല. നാലാം ദിവസം കുഞ്ഞ് നടന്നു തുടങ്ങിയപ്പോഴാണ് ശക്തിയില്‍ വിശ്വാസം വന്നത്. അതില്‍ പിന്നെ എല്ലാം ബ്രഹ്മശക്തിയുടെ ഇച്ഛാനുസരണം രവി മാസ്റ്റര്‍ ചെയ്തുപോരാന്‍ തുടങ്ങി

നെഗറ്റിവിറ്റി കൊണ്ട് (പ്രതികൂല ഊര്‍ജ്ജം കൊണ്ട്) ദു:ഖവും ദുരിതവും രോഗ പീഢകളും അനുഭവിക്കുന്നവരും അര്‍ബ്ബുദം, സോറിയാസിസ് തുടങ്ങിയ മാറാ വ്യാധികള്‍ ബാധിച്ചവരും രവി മാസ്റ്ററെ തേടിയെത്തി ബ്രഹ്മജ്നാന ചികിത്സയിലൂടെ ആശ്വാസം കണ്ടെത്തി.
FILEFILE


രവി മാസ്റ്റര്‍ ഈ ചികിത്സ നടത്തുന്നത് മനുഷ്യരാശിയോടുള്ള സേവനമായിട്ടാണ്, തീര്‍ത്തും സൌജന്യമാണ് ചികിത്സ. ഏതാണ്ട് എട്ട് ലക്ഷത്തിലേറേ ആളുകള്‍ ഈ ചികിത്സയുടെ ഗുണഫലങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ടെന്നാണ് കരുതുന്നത്.
വീഡിയോ കാണുക
 << 1 | 2 | 3 | 4 | 5  >> 
ഫോട്ടോഗാലറി
രവിമാസ്റ്റര്‍
വെബ്‌ദുനിയ സംവാദം
സ്പര്‍ശനം കൊണ്ട് രോഗം മാറുമെന്ന് നിങ്ങള്‍ കരുതുന്നോ?
കൂടുതല്‍
കാല സര്‍പ്പയോഗം ദുരിതം വരുത്തുമൊ?
സീതാ ബായിയുടെ അല്‍ഭുത ചികിത്സ
വിഷ ചികിത്സ ഫോണിലൂടെ
മദ്യം കാലഭൈരവന് ഇഷ്ട നിവേദ്യം
പക്ഷാഘാതത്തിനൊരു അദ്ഭുത ചികിത്സ
ബാധയൊഴിയാന്‍ മുങ്ങിക്കുളി!