ടാരറ്റ് കാര്‍ഡുകള്‍ | സൂര്യരാശി ഫലങ്ങള്‍ | പ്രത്യേക പ്രവചനം | സംഖ്യാ ജ്യോതിഷം | ഫെങ്ങ്‌ ഷൂയി | വാസ്തു | വ്യക്തികള്‍ വാര്‍ത്തകള്‍ | പ്രശസ്തരുടെ ജാതകം
പ്രധാന താള്‍ ആത്മീയം » ജ്യോതിഷം » വാസ്തു » കിടപ്പുമുറിയുടെ രഹസ്യങ്ങള്‍
വാസ്തു
Feedback Print Bookmark and Share
 

SASI
പ്രശാന്തമായി ഒരു രാത്രി കഴിഞ്ഞു പോവുക എല്ലാവര്‍ക്കും ഇഷ്ടമാണ്. പ്രശ്നങ്ങളേതുമില്ലാതെ സുഖമായൊരു ഉറക്കം. സ്വച്ഛന്ദമായ ഒരു മനസ്സും ആ മനോനില കൈവരിക്കാന്‍ സഹായിക്കുന്ന ഒരു കിടപ്പ് മുറിയും മാത്രം മതി നല്ലൊരു രാവിനെയും നല്ലൊരു ജീവിതത്തെയും വരവേല്‍ക്കാന്‍.

വാസ്തു ശാസ്ത്രമനുസരിച്ചുള്ള ഒരു കിടപ്പ് മുറിയില്‍ സന്തോഷവും സംതൃപ്തിയും കളിയാടും. കിടപ്പ് മുറിയുടെ സ്ഥാനം, കിടപ്പിന്‍റെ രീതി, ചുവരിലെ നിറങ്ങള്‍, വാതിലുകളുടെ സ്ഥാനം ഇവയിലൊക്കെ കുറച്ച് ശ്രദ്ധ നല്‍കിയാല്‍ നിങ്ങള്‍ക്ക് നിങ്ങളെ എതിരേല്‍ക്കുന്ന ഒരു കിടപ്പ് മുറി സ്വന്തമാവും. മാനസിക സംഘര്‍ഷങ്ങള്‍ക്ക് അവധി നല്‍കി ആ കൊച്ചു സ്വര്‍ഗ്ഗത്തിലെ രാത്രികള്‍ ആസ്വദിക്കാനും കഴിയും.

പ്രധാന കിടപ്പ് മുറി തെക്ക് പടിഞ്ഞാറ് അല്ലെങ്കില്‍ വടക്ക് പടിഞ്ഞാറ് ദിശയില്‍ ആയിരിക്കണം. ബഹുനില മന്ദിരമാണെങ്കില്‍ പ്രധാന കിടപ്പ് മുറി മുകള്‍ നിലയിലാവണം എന്നാണ് വിദഗ്ധരുടെ അഭിപ്രായം. കുടുംബ നാഥനോ വിവാഹിതരായ മക്കള്‍ക്കോ ഈ മുറി ഉപയോഗിക്കാം. എന്നാല്‍, ആവിവാഹിതര്‍ പ്രധാന കിടപ്പ് മുറി ഉപയോഗിക്കുന്നത് പ്രശ്നങ്ങള്‍ സൃഷ്ടിക്കും. അതേപോലെ തന്നെ വീടിന്‍റെ വടക്ക് കിഴക്ക് ഭാഗത്ത് കിടപ്പ് മുറി ഒരുക്കാതിരിക്കാനും ശ്രദ്ധിക്കണം.

കുട്ടികളുടെ കിടപ്പ് മുറി പടിഞ്ഞാറ് അല്ലെങ്കില്‍ വടക്ക് പടിഞ്ഞാറ് ദിശയില്‍ ആവുന്നതാണ് നല്ലെതെന്ന് വാസ്തു ശാസ്ത്രം അനുശാസിക്കുന്നു. കൌമാരക്കാര്‍ക്ക് വീടിന്‍റെ കിഴക്ക് ഭാഗത്ത് കിടപ്പ് മുറി ഒരുക്കുന്നതില്‍ തെറ്റില്ല. അതിഥികള്‍ക്ക് വടക്ക് പടിഞ്ഞാറുള്ള കിടപ്പ് മുറി തന്നെയാണ് ഉത്തമം.