ടാരറ്റ് കാര്‍ഡുകള്‍ | സൂര്യരാശി ഫലങ്ങള്‍ | പ്രത്യേക പ്രവചനം | സംഖ്യാ ജ്യോതിഷം | ഫെങ്ങ്‌ ഷൂയി | വാസ്തു | വ്യക്തികള്‍ വാര്‍ത്തകള്‍ | പ്രശസ്തരുടെ ജാതകം
പ്രധാന താള്‍ ആത്മീയം » ജ്യോതിഷം » പ്രത്യേക പ്രവചനം » കൊല്ലവര്‍ഷം 1184 ലെ ഫലം : കുംഭം
പ്രത്യേക പ്രവചനം
Feedback Print Bookmark and Share
 

കുംഭക്കൂറുകാര്‍ക്ക് ഇക്കൊല്ലം പൊതുവേ രോഗങ്ങള്‍ കൂടെപ്പിറപ്പാണ്. ഗ്രഹനിലയനുസരിച്ച് വ്യാഴം പതിനൊന്നിലും കേതു ആറില്‍ ശനി ഏഴിലും രാഹു പന്ത്രണ്ടിലുമാണുള്ളത്. കേതു നീച സ്ഥാനത്തുള്ളതിനാലാണ് പൊതുവേ ആരോഗ്യം മോശപ്പെടുന്നത്. ഇപ്പോള്‍ കണ്ടകശനിയായതിനാല്‍ പല പ്രശ്നങ്ങളും ഇടയ്ക്കിടെ പൊന്തിവരും. എങ്കിലും വ്യാഴത്തിന്‍റെ അനുകൂല നില ഇതില്‍ ചില നേട്ടങ്ങള്‍ക്കും സാധ്യത.

അപ്രതീക്ഷിതമായ ധനലബ്‌ധി, ഗൃഹനിര്‍മ്മാണത്തിലെ തടസ്സംമാറ്റം, ദുഃഖകരമായ അനുഭവങ്ങള്‍, മാതാപിതാക്കള്‍ക്ക്‌ അരിഷ്‌ടത, കേസുകളില്‍ പ്രതികൂല തീരുമാനം, വിദേശയാത്രയില്‍ തടസ്സം, രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ക്ക്‌ പ്രശസ്തി അധികാരലബ്‌ധി എന്നിവയും ഫലം.

വിദേശീയരുമായി ബന്ധപ്പെട്ട്‌ ഇടപഴകാന്‍ അവസരമുണ്ടായേക്കും. ഇതിനൊപ്പം വിദേശയാത്രയ്ക്ക്‌ യോഗം കാണുന്നു. നഷ്‌ടപ്പെട്ട വസ്തുക്കള്‍ തിരികെ ലഭിക്കുക, സ്ഥലംമാറ്റം, അപവാദം, സാമ്പത്തിക നഷ്‌ടം എന്നിവയും ഫലം.

സുബ്രഹ്മണ്യസ്വാമിയുടെ പ്രീതി ലഭിക്കുന്നത് എല്ലാവിധ കഷ്ട നഷ്ടങ്ങളും ഇല്ലാതാക്കും.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: കൊല്ലവര്‍ഷം 1184 ലെ ഫലം : കുംഭം