കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്ന് വിജയിച്ച എ പി അബ്ദുള്ളക്കുട്ടിക്ക് ഇപ്പോള്‍ നല്ല സമയമാണ്. പല കോണുകളില്‍ നിന്നുള്ള എതിര്‍പ്പുകളെ നിഷ്പ്രയാസം ഇല്ലാതാക്കി മുന്നേറാന്‍ കഴിയും. അധികാരപരിധി വര്‍ദ്ധിക്കുകയും ഒരു വേള അധികാര കേന്ദ്രമായി മാറുകയും ചെയ്തേക്കാം. ഏറ്റെടുക്കുന്ന കാര്യങ്ങള്‍ ഉത്തരവാദിത്തത്തോടെ നടപ്പാക്കും. വിവാദങ്ങളില്‍ നിന്ന് പരമാവധി ഒഴിഞ്ഞു നില്‍ക്കും.
ആരേയും കയ്യിലെടുക്കാവുന്ന സംഭാഷണ ശൈലി ശത്രുക്കളെപ്പോലും മിത്രങ്ങളാക്കും. ഒറ്റപ്പെടുത്തി ഇല്ലാതാക്കാന്‍ പല ശ്രമങ്ങളും നടക്കുമെങ്കിലും അവയൊന്നും വിലപ്പോവില്ല. കേസുകളില്‍ നിന്നും മറ്റ് നൂലാമാലകളില്‍ നിന്നും വിടുതല്‍ ലഭിക്കും. സംഘടനാപ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ വ്യാപൃതനാകാന്‍ ആഗ്രഹിക്കുമെങ്കിലും അധികാര സ്ഥാനങ്ങളില്‍ തുടരണമെന്ന നിര്‍ബന്ധത്തിന് വഴങ്ങേണ്ടി വരും.
ആരോഗ്യപരമായി മികച്ച സമയമാണ്. ചില വിവാദ വിഷയങ്ങളില്‍ മതേതര നിലപാടുകള്‍ സ്വീകരിക്കുന്നത് പ്രശംസ നേടിത്തരും. ജനങ്ങളുടെ ഇടയില്‍ കൂടുതല്‍ സ്വീകാര്യനാകും. തന്നെ ചുറ്റിപ്പറ്റിയുണ്ടായിരുന്ന വിവാദങ്ങളൊക്കെ ഒന്നൊന്നായി ഇല്ലാതാകുന്നത് മനസിന് സന്തോഷവും കരുത്തും പകരും. സാമൂഹത്തില്‍ കാര്യക്ഷമമായി ഇടപെടുന്നത് മൂലം ചില തിരിച്ചടികള്‍ ലഭിച്ചേക്കാം. എങ്കിലും ഇവ താല്‍ക്കാലികം മാത്രമായിരിക്കും. കാര്യങ്ങള്‍ വിശകലനം ചെയ്യുന്നതിന് പാടവം ഉണ്ടാകും.
എന്താണ് തനിക്ക് ആവശ്യമെന്നതിനെ കുറിച്ച് ബോധം എപ്പോഴും വിജയത്തിലേക്ക് നീങ്ങാന്‍ സഹായിക്കും. അണികളെ വിശ്വാസത്തിലെടുക്കാനുള്ള ബോധപൂര്‍വമല്ലാത്ത ശ്രമം നടത്തും. സര്‍വസമ്മതി നേടുന്ന ചില അഭിപ്രായ പ്രകടനങ്ങള്‍ നടത്തും. വിദേശ യാത്രയ്ക്കുള്ള അവസരങ്ങള്‍ വന്നുചേരാനിടയുണ്ട്.