ടാരറ്റ് കാര്‍ഡുകള്‍ | സൂര്യരാശി ഫലങ്ങള്‍ | പ്രത്യേക പ്രവചനം | സംഖ്യാ ജ്യോതിഷം | ഫെങ്ങ്‌ ഷൂയി | വാസ്തു | വ്യക്തികള്‍ വാര്‍ത്തകള്‍ | പ്രശസ്തരുടെ ജാതകം
പ്രധാന താള്‍ ആത്മീയം » ജ്യോതിഷം » പ്രശസ്തരുടെ ജാതകം » കേരളത്തിലെ സീനിയര്‍ കോണ്‍ഗ്രസുകാര്‍ക്ക് ശനിദശ! (Senior Congress leaders' time is not good: Jyothishasthra Parishad)
പ്രശസ്തരുടെ ജാതകം
Feedback Print Bookmark and Share
 
K Karunakaran
PRO
PRO
ഭാരതീയ ജ്യോതിശാസ്ത്ര പരിഷത്തിന്റെ പ്രവചനങ്ങള്‍ വിശ്വസിക്കാമെങ്കില്‍ പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ്, സോണിയാഗാന്ധി, കേരളത്തിലെ ചില തലമുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍, തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധി, ജയലളിത തുടങ്ങിയ നേതാക്കളെല്ലാം ഒന്ന് ഒരുങ്ങിയിരിക്കുന്നത് നന്ന്. കാരണം ഏകദേശം ഒരുവര്‍ഷക്കാലം ഇവര്‍ക്കൊന്നും നല്ല സമയമല്ല. ചെന്നൈയില്‍ കൂടിയ ഭാരതീയ ജ്യോതിശാസ്ത്ര പരിഷത്തിന്റെ വാര്‍ഷിക സമ്മേളനത്തില്‍ വച്ച് ജനറല്‍ സെക്രട്ടറി ടികെ മുരളീധരപ്പണിക്കരാണ് പ്രവചനങ്ങള്‍ നടത്തിയത്.

സ്പെക്‌ട്രം അഴിമതി വിവാദത്തിലേക്ക് പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗിന്റെ പേര് എങ്ങനെ വലിച്ചിഴക്കപ്പെട്ടു? സ്പെക്‌ട്രം അഴിമതി നടന്നിട്ടുണ്ടെങ്കില്‍ അത് പ്രധാനമന്ത്രിയുടെ അറിവോടെയാണെന്നല്ലേ കേന്ദ്ര ടെലികോം മന്ത്രി എ രാജ പറയുന്നത്? രാജയുടെ ആരോപണം കേട്ട് മിണ്ടാ‍തിരിക്കാനല്ലേ നമ്മുടെ പ്രധാനമന്ത്രിക്ക് കഴിഞ്ഞുള്ളു. മനസാ വാചാ അറിയാത്ത ഒരു അഴിമതിക്കേസിലേക്കാണ് ‘തമിള്‍ രാജ’ മന്മോഹന്‍ സിങ്ങിന്‍റെ പേര് വലിച്ചിട്ടത്.

രാജയുടെ നടപടിയെ പറഞ്ഞിട്ട് കാര്യമില്ല പ്രധാനമന്ത്രിയുടെ സമയം ശരിയല്ലെന്നാണ് ജ്യോതിഷമതം. തുടര്‍ച്ചയായി രണ്ട് തവണ പ്രധാനമന്ത്രിയായപ്പോഴും സത്യപ്രതിജ്ഞ ചെയ്‌തത് രാശിസന്ധിയെന്ന ദോഷമുഹൂര്‍ത്തത്തിലായതിനാല്‍ കഷ്‌ടകാലം ഇനിയും കൂടുമെന്നാണ് ജ്യോതിഷപ്രവചനം. പ്രധാനമന്ത്രിയുടേതെന്നല്ല പ്രമുഖരായ പല രാഷ്‌ട്രീയക്കാരുടെയും അവസ്ഥ രാശിവശാല്‍ അത്ര നല്ലതല്ലെത്രെ!

ഈ വര്‍ഷാവസാനം മുതല്‍ അടുത്ത വര്‍ഷം പകുതി വരെയുള്ള കാലമാണ് രാശിവശാല്‍ ഗുണകരമല്ലെന്ന് ഗണിച്ച് വ്യക്തമാക്കപ്പെട്ടിട്ടുള്ളത്. കേരളത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് മണ്ഡലങ്ങളിലും കോണ്‍ഗ്രസ് ഒന്നു കരുതിയിരിക്കുന്നത് നല്ലതാണ്. കാരണം സംസ്ഥാനത്തെ പല തലമുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഇനിയുള്ള ഒരു വര്‍ഷക്കാലം അത്ര ഗുണകരമല്ല എന്നതു തന്നെ.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, തമിഴ്‌നാട് മുഖ്യമന്ത്രി കരുണാനിധി, പ്രതിപക്ഷനേതാവ് ജയലളിത എന്നിവര്‍ക്കും സമയം മോശം തന്നെ. മുല്ലപ്പെരിയാര്‍ ഡാമുമായി ബന്ധപ്പെട്ട് തമിഴ്‌നാടിന്‍റെ നടപടികള്‍ ഫലം കാണാത്തതില്‍ കരുണാനിധി ഇനി കേരളത്തെ കുറ്റപ്പെടുത്തിയതും കാര്യമില്ല. സമയം വളരെ മോശമാണ് കലൈഞ്‌ജര്‍ക്ക്. കൈവയ്ക്കുന്നതെല്ലാം പാഴാവും!

തുടര്‍ച്ചയായി വരുന്ന മൂന്ന് ഗ്രഹണങ്ങളാണത്രേ നേതാക്കളുടെ അപഹാരദശയ്‌ക്ക് കാരണമെന്നാണ് പരിഷത്ത് പറയുന്നത്. ഡിസംബര്‍ 31-നുള്ള ചന്ദ്രഗ്രഹണം, 2010 ജനുവരി 15-നുള്ള സൂര്യഗ്രഹണം, 2010 ജൂണ്‍ 26-നുള്ള ചന്ദ്രഗ്രഹണം എന്നിവയുടെ സാന്നിധ്യം ചുഴലിക്കാറ്റടക്കമുള്ള പ്രകൃതി ക്ഷോഭത്തിനും വഴിവെയ്‌ക്കുമെന്നും പ്രവചനമുണ്ട്.

എന്നാല്‍ സാമ്പത്തികലാഭ മുന്‍നിര്‍ത്തി അഷ്‌ടമംഗല പ്രശ്നം, ദേവപ്രശ്നം എന്നിവ വികലമായി നടത്തുന്ന ജ്യോതിഷികള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും പരിഷത്ത് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ശബരിമലയിലെ സ്‌ത്രീസാന്നിധ്യം പോലുള്ള വിവാദങ്ങള്‍ക്ക് വഴിവെച്ചത് ഇത്തരത്തിലുള്ള തെറ്റായ പ്രശ്നവിചാരമാണെന്ന് പരിഷത്ത് പറയുന്നു. രാജ്യനന്മയും ജ്യോതിഷപ്രചാരവും മുന്‍നിര്‍ത്തി ചാണ്ഡികാഹോമം സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് ഭാരതീയ ജ്യോതിശാസ്ത്ര പരിഷത്ത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: ഭാരതീയ ജ്യോതിശാസ്ത്ര പരിഷത്ത്, ജ്യോതിഷം, സോണിയാ ഗാന്ധി, തെരഞ്ഞെടുപ്പ്, മന്മോഹന് സിംഗ്, ടികെ മുരളീധരപ്പണിക്കര്, പ്രവചനം