ടാരറ്റ് കാര്‍ഡുകള്‍ | സൂര്യരാശി ഫലങ്ങള്‍ | പ്രത്യേക പ്രവചനം | സംഖ്യാ ജ്യോതിഷം | ഫെങ്ങ്‌ ഷൂയി | വാസ്തു | വ്യക്തികള്‍ വാര്‍ത്തകള്‍ | പ്രശസ്തരുടെ ജാതകം
പ്രധാന താള്‍ ആത്മീയം » ജ്യോതിഷം » പ്രശസ്തരുടെ ജാതകം » ചെന്നിത്തലയ്ക്ക് തിളങ്ങാനാകില്ല (Chennithala cannot perform well)
പ്രശസ്തരുടെ ജാതകം
Feedback Print Bookmark and Share
 
കെപിസിസി പ്രസിഡന്‍റ് രമേശ് ചെന്നിത്തലയെ സംബന്ധിച്ചിടത്തോളം ഇത് തിരിച്ചടികളുടെ കാലമാണ്. രാഷ്‌ട്രീയ രംഗത്ത് മേല്‍ക്കോയ്മ നേടാന്‍ ആഗ്രഹിച്ച് നടത്തുന്ന പ്രവര്‍ത്തനങ്ങളെല്ലാം വിപരീത ഫലം ഉണ്ടാക്കും. പല സ്ഥാനമാനങ്ങളും ത്യജിച്ചതില്‍ പിന്നീട് ദുഃഖിക്കും. വിശ്വസ്തര്‍ പോലും അവശ്യ സമയത്ത് സഹായിക്കില്ല.

ചെയ്യുന്ന പ്രവര്‍ത്തനത്തിന് ഉദ്ദേശിച്ച ഫലം ലഭിക്കില്ല. എതിരാളികളുടെ പരിഹാസത്തിന് പാത്രമാകും. കുടുംബ ജീവിതത്തില്‍ സമാധാനം കൈവരും. കാര്യങ്ങള്‍ വ്യക്തമായി പഠിക്കാതെ എടുത്തു ചാടുന്ന സ്വഭാവം മൂലം സ്വയം അവഹേളിതനാകും.

ആത്മാര്‍ഥത ചോദ്യം ചെയ്യപ്പെടുന്ന ഘട്ടങ്ങള്‍ ഉണ്ടായേക്കാം. മാനസികമായി തളര്‍ന്നേക്കാമെങ്കിലും ഇത് മറികടക്കും. മികച്ച ക്ഷമാശീലം പ്രകടമാക്കും. ഒപ്പമുള്ളവരെ വിശ്വസിക്കുന്നത് രാഷ്‌ട്രീയപരമായും വ്യക്തിപരമായും ദോഷം ചെയ്യും. മറ്റുള്ളവരുടെ എതിര്‍പ്പ് വകവയ്ക്കാ‍തെ ചിലതു ചെയ്തു തീര്‍ക്കും. മുന്‍‌കാല പ്രവര്‍ത്തനങ്ങള്‍ തെറ്റാണെന്ന് തെളിയിക്കപ്പെടും.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: രമേശ് ചെന്നിത്തല മോശം സമയം തിരിച്ചടി