ടാരറ്റ് കാര്‍ഡുകള്‍ | സൂര്യരാശി ഫലങ്ങള്‍ | പ്രത്യേക പ്രവചനം | സംഖ്യാ ജ്യോതിഷം | ഫെങ്ങ്‌ ഷൂയി | വാസ്തു | വ്യക്തികള്‍ വാര്‍ത്തകള്‍ | പ്രശസ്തരുടെ ജാതകം
പ്രധാന താള്‍ ആത്മീയം » ജ്യോതിഷം » പ്രശസ്തരുടെ ജാതകം » കത്രീനയ്ക്ക് സമ്മിശ്ര കാലം (Katrina to face mixed experiences)
പ്രശസ്തരുടെ ജാതകം
Feedback Print Bookmark and Share
 
വ്യക്തിത്വം ഉയര്‍ത്തിപ്പിടിക്കാന്‍ എപ്പോഴും പരിശ്രമിച്ചു കൊണ്ടിരിക്കും. എന്നാല്‍, ഏതൊരു കാര്യത്തിലും സ്ഥിരതയാര്‍ന്ന തീരുമാനം എടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടും. നേട്ടങ്ങള്‍ക്കു വേണ്ടി പ്രയത്നിക്കാനുള്ള മനസുണ്ടാവും. ജീവിതത്തില്‍ വ്യക്തമായ ഒരു സ്ഥാനം നിര്‍ണയിക്കുന്നതില്‍ ബുദ്ധിമുട്ട് അനുഭവപ്പെടും.

പല സന്ദര്‍ഭങ്ങളിലും വൈകാരികമായാവും പ്രതികരിക്കുക. എന്നാല്‍ സ്വയം നിയന്ത്രിക്കാനുള്ള ശേഷി ഏറെയുണ്ടാവും. സ്വന്തം ജോലിയില്‍ നിന്ന് വിജയവും സംതൃപ്തിയും നേടാന്‍ കഴിയും. പ്രണയ കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് ബുദ്ധിമുട്ട് ഉണ്ടാവുകയോ തിരിച്ചടികള്‍ ലഭിക്കുകയോ ചെയ്തേക്കാം. കാര്യങ്ങള്‍ വിശകലനം ചെയ്യുന്നതിന് പാടവം ഉണ്ടാകും.

ചെയ്യുന്ന ജോലികളില്‍ പൂര്‍ണത കൈവരുത്താന്‍ ശ്രമിക്കും. വിവാദങ്ങളില്‍ തകര്‍ന്നു പോകുന്ന സ്വഭാവമല്ല. എന്താണ് തനിക്ക് ആവശ്യമെന്നതിനെ കുറിച്ച് ബോധം എപ്പോഴും വിജയത്തിലേക്ക് നീങ്ങാന്‍ സഹായിക്കും. ആത്മീയ കാര്യങ്ങളിലും മതപരമായ കാര്യങ്ങളിലും സ്വന്തമായ കാഴ്ചപ്പാട് ഉണ്ടാകും
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: കത്രീന കൈഫ് വ്യക്തിത്വം ജ്യോതിഷം സമ്മിശ്രകാലം