FREE

On the App Store

FREE

On the App Store

പൊരുത്തങ്ങളില്‍ പ്രധാനം രജ്ജുപ്പൊരുത്തം

ചൊവ്വ, 27 ഒക്‌ടോബര്‍ 2009 (20:24 IST)

Widgets Magazine

Match
PRO
PRO
“രജ്ജൌ മാംഗല്യവൃദ്ധിസ്യാത്” എന്ന പ്രമാണ പ്രകാരം രജ്ജുപ്പൊരുത്തമുണ്ടെങ്കില്‍ സ്ത്രീക്ക് ദീര്‍ഘമംഗല്യം ഉണ്ടാവും. നാം ചിന്തിച്ചുകൊണ്ടിരിക്കുന്ന 10 വിവാഹപ്പൊരുത്തങ്ങളില്‍ പ്രധാനമായ രജ്ജുപ്പൊരുത്തം ഇല്ല എങ്കില്‍ ഏറ്റവും ദോഷകരമാണ്.

നമ്മുടെ കൈയ്യിലെ മൂന്ന് വിരലുകളിലായി അശ്വതി, ഭരണി, കാര്‍ത്തിക എന്ന് ക്രമമായും പിന്നെ കാര്‍ത്തിക എണ്ണിയ വിരലിലു മുതല്‍ രോഹിണി, മകയിരം, തിരുവാതിര എന്ന് വിപരീതമായും എണ്ണുക. ഇങ്ങനെ 27 നക്ഷത്രങ്ങളെയും എണ്ണുമ്പോള്‍ സ്ത്രീ പുരുഷന്‍‌മാരുടെ നക്ഷത്രങ്ങള്‍ ഒരു വിരലിലെ നക്ഷത്രങ്ങളില്‍ പെടുന്നു എങ്കില്‍ രജ്ജു ദോഷം ഉണ്ട്. ഇതില്‍, മധ്യത്തിലെ വിരലില്‍ ആണ് ഇരുവരുടെയും നാളുകള്‍ വരുന്നത് എങ്കില്‍ മധ്യമരജ്ജു ദോഷമാണ്. രജ്ജു ദോഷങ്ങളില്‍ ഏറ്റവും ദോഷം മധ്യമ രജ്ജുവിനാണ്. മൃതി, വിരോധം, വിയോഗം എന്നിവയാണ് മധ്യമ രജ്ജു ദോഷത്തിന്റെ ഫലങ്ങള്‍. മറ്റ് രണ്ട് വിരലുകളില്‍ വരുന്ന നാളുകള്‍ക്ക് പാര്‍ശ്വ രജ്ജു എന്ന് പറയും. ഐക്യമില്ലായ്മയും വിപത്തുമാണ് ഇതിന്റെ ഫലങ്ങള്‍.

മധ്യമ രജ്ജുവില്‍ പെട്ട നക്ഷത്രങ്ങളില്‍ ഭരണി, പൂയം, ചിത്തിര, പൂരാടം, ഉതൃട്ടാതി എന്നീ നക്ഷത്രങ്ങള്‍ക്ക് ആരോഹി രജ്ജു എന്നു പറയും. ഇരുവരുടെയും നക്ഷത്രങ്ങള്‍ ആരോഹി രജ്ജുവില്‍ പെട്ടതാണെങ്കില്‍ ഭര്‍ത്തൃ ദുരിതവും; മകയിരം, പൂരം, അനിഴം, അവിട്ടം എന്നീ അവരോഹി രജ്ജുവില്‍ ഉള്ളതാണെങ്കില്‍ ഭാര്യാ ദുരിതവും ഉണ്ടാവും. ജാതകത്തില്‍ ആയുര്‍ ഭാവത്തിനു പ്രാബല്യമുണ്ടെങ്കില്‍ മൃതിസംഭവിക്കുന്നതല്ലെന്ന് മാത്രം.

പൊരുത്തങ്ങളില്‍ ഏറ്റവും ദോഷമുള്ളത് മധ്യമരജ്ജുവിനും വേധത്തിനുമാണ്. മറ്റ് പൊരുത്തങ്ങള്‍ എല്ലാം ഉണ്ടായിരുന്നാലും മധ്യമരജ്ജുവോ വേധമോ ഏതെങ്കിലും ഒരെണ്ണം ദോഷകരമായാല്‍ യാതൊരു ശുഭത്തേയും പ്രദാനം ചെയ്യുന്നതല്ല. അതിനാല്‍, മധ്യമരജ്ജുവോ വേധമോ ഉണ്ടെങ്കില്‍ ആ നക്ഷത്രക്കാര്‍ തമ്മില്‍ വിവാഹബന്ധം പാടുള്ളതല്ല.

സ്ത്രീപുരുഷന്മാരുടെ നാളുകള്‍ പാര്‍ശ്വ രജ്ജുവില്‍ പെട്ടതാണെങ്കില്‍ സ്ത്രീ ദീര്‍ഘപ്പൊരുത്തമോ രാശ്യാധിപ പൊരുത്തമോ മാഹേന്ദ്രപ്പൊരുത്തമോ യോനിപ്പൊരുത്തമോ ഉണ്ടെങ്കില്‍ ദോഷത്തിനു പ്രാബല്യമുണ്ടാവില്ല. എന്നാല്‍, മധ്യമരജ്ജുപ്പൊരുത്തത്തിന് പരിഹാരമൊന്നുമില്ല. മധ്യമരജ്ജുവിലെ നക്ഷത്രങ്ങളില്‍ ഒന്ന് ആരോഹിരജ്ജുവിലും മറ്റൊന്ന് അവരോഹിരജ്ജുവിലും ഉള്‍പ്പെട്ടിരുന്നാല്‍ ദോഷത്തിനു കാഠിന്യം കുറയും. ദാമ്പത്യ ജീവിതത്തില്‍ ദീര്‍ഘതയേയും സ്വസ്ഥതയേയും പ്രദാനം ചെയ്യുന്ന ഈ പൊരുത്തം അനിവാര്യമായും ഉണ്ടാവുന്നത് തന്നെയാവും ഉത്തമം.

രജ്ജുപ്പൊരുത്തം മറ്റൊരു രീതിയിലും നോക്കാവുന്നതാണ്;

1. പാദരജ്ജു- അശ്വതി, മകം, മൂലം, ആയില്യം, കേട്ട, രേവതി

2. കടിരജ്ജു- ഭരണി, പൂരാടം, പൂയം, അനിഴം, ഉതൃട്ടാതി

3. നാഭിരജ്ജു- കാര്‍ത്തിക, ഉത്രം, ഉത്രാടം, പുണര്‍തം, വിശാഖം, പൂരുരുട്ടാതി

4. കണ്ഠരജ്ജു- രോഹിണി, അത്തം, തിരുവോണം, തിരുവാതിര, ചോതി, ചതയം

5. ശിരോരജ്ജു- മകയിരം, ചിത്തിര, അവിട്ടം

ആദ്യത്തെ നാല് രജ്ജുവില്‍ പെട്ട ആറ് വീതം നക്ഷത്രങ്ങളില്‍ ആദ്യത്തെ മൂന്ന് വീ‍തം ആരോഹിരജ്ജുവും പിന്നത്തെ മൂന്ന് നക്ഷത്രങ്ങള്‍ അവരോഹിരജ്ജുവുമാണ്. ഇതില്‍, ആരോഹിരജ്ജുവില്‍ പെട്ട നക്ഷത്രങ്ങള്‍ ഒരേ ശരീരാവയവവുമായി ബന്ധപ്പെട്ടതാണെങ്കില്‍ പൊരുത്തമില്ല, വിഭിന്ന ശരീരാവയവവുമായി ബന്ധപ്പെട്ടതാണെങ്കില്‍ പൊരുത്തമുണ്ട്. ആരോഹിരജ്ജുവിലും അവരോഹിരജ്ജുവിലും ഉള്‍പ്പെട്ട നക്ഷത്രങ്ങള്‍ ഒരേ ശരീരാവയവുമായി ബന്ധപ്പെട്ടതല്ലെങ്കില്‍ അവയ്ക്കും പൊരുത്തമുണ്ട്. എന്നാല്‍, അവരോഹിരജ്ജുവില്‍ പെട്ട നക്ഷത്രങ്ങള്‍, അവ വിഭിന്ന അവയവങ്ങളുമായി ബന്ധപ്പെട്ടതാണെങ്കില്‍ കൂടി, തമ്മില്‍ പൊരുത്തമില്ല.

ആരോഹി ആരോഹിയോടു യോജിപ്പിച്ചാല്‍ ഭര്‍തൃനാശവും അവരോഹി അവരോഹിയോടു യോജിപ്പിച്ചാല്‍ ഭാര്യാ നാശവുമാണ് ഫലം. ആരോഹിയും അവരോഹിയും തമ്മിലുള്ള വിവാഹം ദീര്‍ഘമംഗല്യപ്രദമായിരിക്കുകയും ചെയ്യും. പാദരജ്ജുവില്‍ പെട്ട നക്ഷത്രങ്ങള്‍ തമ്മില്‍ യോജിപ്പിച്ചാല്‍ വിദേശവാസമോ മറ്റെന്തിങ്കിലും മൂലമോ അലച്ചില്‍; കടീരജ്ജുവില്‍ പെട്ട നക്ഷത്രങ്ങള്‍ തമ്മില്‍ യോജിപ്പിച്ചാല്‍ ദാരിദ്ര്യം; നാഭിരജ്ജുവില്‍ പെട്ട നാളുകളാണ് യോജിപ്പിക്കുന്നത് എങ്കില്‍ ഭാര്യാനാശം; കണ്ഠരജ്ജുവില്‍ പെട്ട നാളുകളാണ് യോജിപ്പിക്കുന്നത് എങ്കില്‍ ഭര്‍തൃനാശം എന്നിവ ഫലം. അതിനാല്‍, ഒരേ വിഭാഗത്തില്‍ പെട്ട നക്ഷത്രങ്ങള്‍ യോജിപ്പിക്കുന്നത് ദോഷകരം തന്നെയാണ്.

എസ് ബാബുരാജന്‍ ഉണ്ണിത്താന്‍
ശാസ്താംതെക്കതില്‍
അമ്മകണ്ടകര
അടൂര്‍ പി.ഒ.
ഫോണ്‍ - 9447791386

വെബ്‌ദുനിയ മലയാളം മൊബൈല്‍ ആപ് ഇപ്പോള്‍ iTunes ലും. ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്ചെയ്യുക. ആന്‍‌ഡ്രോയിഡ് മൊബൈല്‍ ആപ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക. വായിക്കുകയും ഞങ്ങളുടെ ഫേസ്‌ബുക്ക് പേജിലൂടെ അഭിപ്രായങ്ങള്‍ അറിയിക്കുകയും ചെയ്യുക. ഞങ്ങളുടെ ട്വിറ്റര് പേജ് പിന്തുടരുക.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
Widgets Magazine

ജ്യോതിഷം

ഡല്‍ഹിയില്‍ ഇന്ധനവില കൂട്ടി

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ നാളെ അധികാരമേല്‍ക്കാനിരിക്കെ ...

പ്രണയവിജയത്തിനും ഫെംഗ്ഷൂയി !

പ്രണയവും ബന്ധങ്ങളും ഊഷ്മളമായി നില നില്‍ക്കാന്‍ ഫെംഗ്ഷൂയി വിദഗ്ധര്‍ പല ഉപദേശങ്ങളും ...

ഏപ്രില്‍ മുതല്‍ സച്ചിന്‍ ഉജ്ജ്വല ഫോമിലാവും!

തിരുവനന്തപുരം: ഇന്ത്യയുടെ മാസ്റ്റര്‍ബ്ലാസ്റ്റര്‍ സെഞ്ച്വറികളുടെ സെഞ്ച്വറി നേടുന്ന ...

ക്രിസ്മസ് സമ്മാനങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍

മഞ്ഞ് പെയ്യുന്ന ഡിസംബര്‍ രാവില്‍, സമാധാനത്തിലേക്കും സ്നേഹത്തിലേക്കും മിഴി തുറക്കുന്ന ...

Widgets Magazine
Widgets Magazine
Widgets Magazine
Widgets Magazine

ഏദിറ്റൊരിഅൽസ്

ಮಾಧ್ಯಮದವರಿಂದ ತಪ್ಪಿಸಿಕೊಳ್ಳಲು ತೀರ್ಥಯಾತ್ರೆಗೆ ತೆರಳಿದ ಮೋದಿ ಪತ್ನಿ

ಮಾಧ್ಯಮದವರಿಂದ ತಪ್ಪಿಸಿಕೊಳ್ಳಲು ತೀರ್ಥಯಾತ್ರೆಗೆ ತೆರಳಿದ ಮೋದಿ ಪತ್ನಿ

ആര് ജയിക്കും? മമ്മൂട്ടിയോ മോഹന്‍ലാലോ?

മോഹന്‍ലാലും മമ്മൂട്ടിയും നേര്‍ക്കുനേര്‍ പോരാട്ടത്തിനൊരുങ്ങുകയാണ്. ക്രിസ്മസാണ് പോരാട്ടകാലം. ...

Widgets Magazine
Widgets Magazine