ടാരറ്റ് കാര്‍ഡുകള്‍ | സൂര്യരാശി ഫലങ്ങള്‍ | പ്രത്യേക പ്രവചനം | സംഖ്യാ ജ്യോതിഷം | ഫെങ്ങ്‌ ഷൂയി | വാസ്തു | വ്യക്തികള്‍ വാര്‍ത്തകള്‍ | പ്രശസ്തരുടെ ജാതകം
പ്രധാന താള്‍ ആത്മീയം » ജ്യോതിഷം » വ്യക്തികള്‍ വാര്‍ത്തകള്‍ » കിടക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്
വ്യക്തികള്‍ വാര്‍ത്തകള്‍
Feedback Print Bookmark and Share
 
WD
ഒരു ദിവസം മുഴുവന്‍ ജോലിചെയ്ത ക്ഷീണം സുഖകരമായ ഒരു ഉറക്കത്തിലൂടെ പരിഹരിക്കാന്‍ സാധിക്കും. കിടപ്പിന്‍റെ ദിശ ശരിയല്ല എങ്കില്‍ ഉറക്കം മാത്രമല്ല ആരോഗ്യം കൂടി തകരാറിലാവാനും സാധ്യതയുണ്ട്.

ഭാരതീയ ശാസ്ത്ര വിധി പ്രകാരം കിഴക്കോട്ടും തെക്കോട്ടും തലവച്ച് ഉറങ്ങുന്നതാണ് ഉത്തമെമെന്ന് പറയുന്നു. ഈ ദിക്കുകള്‍ക്ക് എന്താണ് ഇത്ര സവിശേഷതയെന്നും നാം ചിന്തിച്ചേക്കാം.

കിഴക്ക് ദിക്ക് ദേവന്‍‌മാരുടെയും തെക്ക് ദിക്ക് പിതൃക്കളുടേതുമാണ് എന്നാണ് വിശ്വാസം. പടിഞ്ഞാറ് ഋഷിമാരുടെ സ്ഥാനമാണ്. എന്നാല്‍, വടക്ക് ദിക്ക് പ്രത്യേകിച്ച് ആരുടെയെങ്കിലും സ്ഥാനമായി കരുതുന്നില്ല.

അതായത് കിഴക്ക് ദിക്കിലേക്ക് തലവച്ച് കിടന്നാല്‍ ദേവ പ്രസാദവും തെക്ക് ദിക്കിലേക്കാണെങ്കില്‍ പിതൃ കടാക്ഷവും ഉണ്ടാവുമെന്ന് സങ്കല്‍പ്പം. ഈ ഭാഗങ്ങളിലേക്ക് കാല്‍ വച്ച് കിടക്കുകയുമരുത് എന്ന് ശാസ്ത്രം നിഷ്കര്‍ഷിക്കുന്നു.

പ്രപഞ്ചത്തിലെ സകല വസ്തുക്കളും പ്രദക്ഷിണ ദിശയെ ശരിവയ്ക്കുന്നു. ഭൂമിയുടെ പരിക്രമണവും പടിഞ്ഞാറുനിന്ന് കിഴക്കോട്ടാണ്. ഈ നിലയില്‍ ചിന്തിച്ചാലും കിഴക്ക് അല്ലെങ്കില്‍ തെക്ക് ദിക്കില്‍ തല വച്ച് കിടക്കുന്നത് ഉത്തമമാണ്. ഇതിന് വിപരീതമായാണ് കിടക്കുന്നത് എങ്കില്‍ ശരീരത്തിന്‍റെ സതുലിതാവസ്ഥയ്ക്ക് കോട്ടം വരും.

വടക്ക് ദിക്ക് ഭൂമിയുടെ കാന്തിക ക്ഷേത്രത്തിന്‍റെ ഉത്തര ധ്രുവവും തെക്ക് ദക്ഷിണ ധ്രുവവുമാണ്. വടക്ക് ദിശയിലേക്ക് തല വയ്ക്കുമ്പോള്‍ കാന്തിക തരംഗങ്ങള്‍ തലയില്‍ നിന്ന് കാലിലേക്കാവും പ്രവഹിക്കുക. ഇത് ശാരീക സന്തുലനത്തെ തകിടം മറിക്കുന്നു.

മാനസികവും ശാരീരികവുമായ സൌഖ്യത്തിന് കിടപ്പിന്‍റെ കാര്യത്തിലും ശ്രദ്ധ പതിപ്പിക്കേണ്ടിയിരിക്കുന്നു. ശരിയായ ഉറക്കത്തിന് എപ്പോഴും കിഴക്കോട്ട് അല്ലെങ്കില്‍ തെക്കോട്ട് തലവച്ച് കിടക്കുക.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: കിടക്കുമ്പോള് ശ്രദ്ധിക്കേണ്ടത്