ജേതാവും പരാജിതനും ആരാധിക്കപ്പെടുന്ന തൃക്കാക്കര

PRO
കൊച്ചിയില്‍ നിന്നു പത്തു കിലോമീറ്റര്‍. അകലെ ഇടപ്പള്ളി-പൂക്കാട്ടുപടി റോഡിലാണ് ക്ഷേത്രം. പത്തര ഏക്കര്‍ വളപ്പില്‍ രണ്ടു ക്ഷേത്രങ്ങളാണ്. വാമനക്ഷേത്രവും മഹാദേവക്ഷേത്രവും. വാമനക്ഷേത്രത്തിന് വലിയ വട്ടശ്രീകോവില്‍. പ്രധാന മൂര്‍ത്തി വാമനന്‍ (വിഷ്ണു) കിഴക്കോട്ടു ദര്‍ശനം.

അഞ്ചു പൂജ. തന്ത്രം പുലിയന്നൂര്‍. ഉപദേവത: ഭഗവതി, ശാസ്താവ്, ഗോപാലകൃഷ്ണന്‍ (കടമ്പനാട്ട് തേവര്‍), നാഗം, രക്ഷസ്സ് കൂടാതെ മണ്ഡപത്തിന്‍റെ തെക്കേമൂലയില്‍ യക്ഷി.

തെക്കു ഭാഗത്താണ് മഹാദേവര്‍ക്ഷേത്രം. ഇവിടെ പ്രധാനമൂര്‍ത്തി ശിവന്‍. സ്വയംഭൂവാണ്. തെക്കുംതേവര്‍ ഗൗരീശങ്കര്‍ എന്നു സങ്കല്‍പം. കിഴക്കോട്ടു ദര്‍ശനം. രണ്ടു പൂജ. തന്ത്രം പുലിയന്നൂര്‍. ഉപദേവത: പാര്‍വ്വതി, ദുര്‍ഗ്ഗ, സുബ്രഹ്മണ്യന്‍, ഗണപതി.

പ്രസിദ്ധ വൈഷ്ണവക്ഷേത്രമായ തിരുപ്പതിയും തൃക്കാക്കരയിലേതുപോലെ ത്രിവിക്രമരൂപം ധരിച്ച വാമനമൂര്‍ത്തിയാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. തൃക്കാക്കര 108 വൈഷ്ണവ തിരുപ്പതികളില്‍ ഒന്നുമാണ്

ഐതീഹ്യം- അടുത്തപേജ്


കൊച്ചി| WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :