കുറുപ്പംപടി രായമംഗലം പ്രാഥമികാരോഗ്യ കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തില്‍ 19, 21, 24 തീയതികളില്‍ വിവിധ കേന്ദ്രങ്ങളില്‍ പകര്‍ച്ചപ്പനി പ്രതിരോധ മെഡിക്കല്‍ ക്യാമ്പ് നടത്തുമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 19ന് രാവിലെ 9ന് വളയന്‍ചിറങ്ങര വി.എന്‍.കെ.പി. സ്മാരക വായനശാലയിലും 21ന് 9ന് ഇരിങ്ങോള്‍ ഗ്രാമീണ വായനശാലയിലും 24ന് 9ന് മനയ്ക്കപ്പടി വായനശാലയിലുമാണ് ക്യാമ്പ്. ബോധവത്കരണ ക്ളാസും ഉണ്ടാകും.
|