മോഡിയെ തോല്‍‌പിച്ച് കെജ്‌രിവാള്‍

ന്യൂയോര്‍ക്ക്| WEBDUNIA|
PTI
ലോകത്തെ സ്വാധീനിച്ച 100 പേരെ കണ്ടെത്താന്‍ ടൈം മാഗസിന്‍ വായനക്കാര്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പിലാണ് കെജ്‌രിവാള്‍ ഒന്നാമതെത്തി

വോട്ടെടുപ്പില്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിയെ പിന്തള്ളിയാണ് ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ ഒന്നാമതെത്തിയത്. കെജ്‌രിവാളിന് 261,114 യെസ് വോട്ടുകള്‍ ലഭിച്ചപ്പോള്‍ മോഡിക്ക് 164,572 വോട്ടുകളാണ് കിട്ടിയത്.

മോഡിയെ ടൈം മാഗസിന്റെ ലോകത്തെ സ്വാധീനിച്ച നൂറു പേരില്‍ ഉള്‍പ്പെടുത്തേണ്ടതില്ല എന്ന് 166,260 പേര്‍ വോട്ടു ചെയ്തു. ഗായിക കാറ്റി പെറി, ജസ്റ്റിന്‍ ബീബര്‍, ലാവരിന്‍ കോക്‌സ് എന്നിവരുടെ വോട്ടെടുപ്പില്‍ മുന്നിലെത്തിയ പ്രമുഖര്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :