മുസ്ലീങ്ങള്‍ വര്‍ഗീയമായി ചിന്തിക്കണം: ഷാസിയ ഇല്‍മി

ന്യൂഡല്‍ഹി| WEBDUNIA| Last Modified ബുധന്‍, 23 ഏപ്രില്‍ 2014 (10:19 IST)
PRO
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീങ്ങള്‍ വര്‍ഗീയമായി ചിന്തിക്കണമെന്ന ആം ആദ്മി പാര്‍ട്ടി നേതാവ് ഷാസിയ ഇല്‍മിയുടെ പരാമര്‍ശം വിവാദമാകുന്നു. ഒരു കൂട്ടായ്മയില്‍ ഷാസിയ പറയുന്ന വാക്കുകളാണ് ഇപ്പോള്‍ ദൃശ്യരൂപേണ പുറത്ത് വന്നത്.

മുസ്ലിങ്ങള്‍ വളരെയധികം മതേതരവാദികളാണെന്ന് ഞാന്‍ പറയും. മുസ്ലീങ്ങള്‍ വര്‍ഗീയമായി ചിന്തിക്കണം. അങ്ങനെ ചിന്തിക്കാത്ത മുസല്‍മാന് അവന് വേണ്ടി വോട്ട് ചെയ്യാനാവില്ല. കെജ്‌രിവാളും നിങ്ങളെപ്പോലെയാണ്. ഇത്ര മതേതരത്വം പാടില്ല. നിങ്ങളുടെ താത്പര്യം സംരക്ഷിക്കൂ” ഷാസിയ വീഡിയോയില്‍ പറയുന്നു.

മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മുസ്ലീങ്ങള്‍ സ്വന്തം കാര്യം നോക്കണമെന്ന് മുസ്ലീം മതനേതാക്കളുമായുള്ള സൗഹൃദ സംഭാഷണത്തില്‍ ഷാസിയ പറഞ്ഞു. ഇത്തരം പ്രസ്താവനകള്‍ നടത്തരുതെന്ന് ആം ആദ്മി പാര്‍ട്ടി നിര്‍ദ്ദേശം നല്‍കി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഗാസിയാബാദില്‍ നിന്നുമാണ് ഷാസിയ ജനവിധി തേടുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :