കോണ്‍ഗ്രസിനെ പോലെ ഞാന്‍ രാജ്യം വിറ്റിട്ടില്ല

ഹര്‍ദോയ്‌| WEBDUNIA|
PRO
PRO
കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി മോഡി വീണ്ടും രംഗത്ത്. താന്‍ ചായ മാത്രമെ വിറ്റിട്ടുള്ളു എന്നും കോണ്‍ഗ്രസിനെ പോലെ രാജ്യത്തിനെ താന്‍ വിറ്റിട്ടില്ലെന്നുമാണ് ഇത്തവണ മോഡി പറഞ്ഞിരിക്കുന്നത്.

യുപിയിലെ ഹര്‍ദോയി ജില്ലയില്‍ ബിജെപിയുടെ പ്രചാരണറാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ്‌ രാജ്യത്തെ വലിയ കുഴിയില്‍ ഇട്ടു എന്നും രാജ്യത്തെ കരകയറ്റാന്‍ ജനങ്ങളുടെ സഹകരണം തനിക്കാവശ്യമുണ്ടെന്നും മോഡി കൂട്ടിച്ചേര്‍ത്തു.

അമ്മയും മകനും ചേര്‍ന്ന്‌ ഓക്സിജന്‍ നല്‍കുന്ന ഒരു സര്‍ക്കാരിനെയാണോ ജനങ്ങള്‍ക്കു വേണ്ടതെന്നും ചോദിച്ച് സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ വിമര്‍ശനമുന്നയിക്കനും മോഡി തയാറായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :