വോട്ട് ചെയ്യുന്നത് നിര്‍ബന്ധമാക്കണമെന്ന് അദ്വാനി

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
രാജ്യത്ത് വോട്ട് ചെയ്യുന്നത് നിയമം മൂലം നിര്‍ബന്ധമാക്കണമെന്ന് ബിജെപി നേതാവ് എല്‍കെ അദ്വാനി അഭിപ്രായപ്പെട്ടു. അഹമ്മദാബാദില്‍ നടന്ന പൊതുയോഗത്തില്‍ വച്ചാണ് അദ്വാനി ഇങ്ങനെ അഭിപ്രായപ്പെട്ടത്.

വോട്ടുചെയ്യാന്‍ വിസമ്മതിക്കുന്നവരെ ഭാവിയില്‍ വോട്ടുചെയ്യാന്‍ അനുവദിക്കരുതെന്നും അഡ്വാനി നിര്‍ദേശിച്ചു. 1952 മുതലാണു തെരഞ്ഞെടുപ്പുകളെ അടുത്തുപരിചയപ്പെടുന്നത്‌. വിദേശത്തെ തെരഞ്ഞെടുപ്പ്‌ നടപടികളെക്കുറിച്ചും പഠിച്ചിട്ടുണ്ട്‌. ഇതിന്റെ അടിസ്ഥാനത്തിലാണു വോട്ടവകാശം വിനിയോഗിക്കുന്നതു നിര്‍ബന്ധമാക്കണമെന്നു നിര്‍ദേശിക്കുന്നതെന്ന്‌ അഡ്വാനി പറഞ്ഞു.

നിര്‍ബന്ധിത വോട്ടീങ് ഏര്‍പ്പെടുത്തണാമെന്ന് സുപ്രീം കോടതിയും നിര്‍ദേശിച്ചിരുന്നു. ഇറ്റലിയിലും ഓസ്ട്രേലിയയിലും സമാനമായ നിയമമുണ്ട്‌. വോട്ടുചെയ്യാത്തവര്‍ക്കു ചെറിയ ശിക്ഷയും ഈ രാജ്യങ്ങളില്‍ നിലവിലുണ്ട്‌. ചില രാജ്യങ്ങളില്‍ പിഴശിക്ഷയാണ്‌. എന്നാല്‍, പാവപ്പെട്ടവര്‍ ഏറെയുള്ളതിനാല്‍ പിഴശിക്ഷയ്ക്കു പകരം ആജീവനാന്ത വിലക്കാണ്‌ രാജ്യത്ത് വേണ്ടത്‌.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നത്‌ നിര്‍ബന്ധമാക്കിയ രാജ്യത്തെ ആദ്യസംസ്ഥാനം ഗുജറാത്താണ്‌. ഗവര്‍ണര്‍ ഒപ്പുവയ്ക്കത്തതിനാല്‍ അത് നടപ്പയില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പുതുതായി അധികാരത്തിലെത്തുന്ന സര്‍ക്കാര്‍ ഇത്തരം നിര്‍ദേശങ്ങളോടു ക്രിയാത്മകമായി പ്രതികരിക്കുമെന്നാണു പ്രതീക്ഷയെന്നും അഡ്വാനി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :