മോഡി അനുകൂല സിനിമയ്ക്കെതിരെ കോണ്‍ഗ്രസ്

അഹമ്മദാബാദ്| WEBDUNIA|
PRO
PRO
മൊഡിക്കനുകൂലമായ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ ഗുജറാത്തിലെ കോണ്‍ഗ്രസ് ഘടകം ഇലക്ഷന്‍ കമ്മീഷന് പരാതി നല്‍കി. ‘നമൊ സൌനോ ഗാമോ’ ( നമോ എല്ലവരേയും സ്നേഹിക്കുന്നു) എന്ന സിനിമയ്ക്കെതിരേയാണ് പരാതി. സിനിമ ബിജെപിയുടെ പരോക്ഷമായ പരസ്യമാണെന്നാണ് ഗുജറാത്ത് പിസിസി വക്താവ് മനീഷ് ഡോഷി പരാതിയില്‍ന്‍പറയുന്നത്.

കഴിഞ്ഞ ദിവസം റിലീസ് ചെയ്ത സിനിമയിലെ പ്രധാന കഥാപാത്രത്തിന് മോഡിയുമായുള്ള സാദൃശ്യവും ചിത്രത്തിന്റെപേരിലെ മോഡിയുടെ വിളിപ്പേരുമായുള്ള സാമ്യവും ചൂണ്ടിക്കാട്ടി ഗുജറാത്ത് പിസിസി കണ്‍‌വീനര്‍ നികുഞ്ച് ബലാര്‍ കമ്മിഷന് സിനിമ സ്റ്റേചെയ്യണമെന്നാവശ്യപ്പെട്ട് കത്തെഴുതി.

ഇത് ബിജെപിയുടെ ഇലക്ഷന്‍ പരിപാടിയായി തങ്ങള്‍ കാണുന്നില്ലെന്നും സിനിമ ബിജെപിയെ പരോക്ഷമായി സഹായിക്കുന്നതാണ് കര്യമെന്നും നികുഞ്ച് ബലാര്‍ പറയുന്നു. വിവാദങ്ങള്‍ക്കിടെ മള്‍ട്ടി പ്ലക്സ് തീയേറ്ററുകളില്‍ സിനിമ റിലീസ് ചെയ്തു.

സിനിമയ്ക്കെതിരെ ആം ആദ്മി പാര്‍ട്ടിയും രഗത്തുവന്നിരുന്നു. നേരത്തെ യോഗുരു ബാബാ രാംദേവ് നടത്തുന്ന യോഗ ക്ലാസുകളെ നിരീക്ഷിക്കണമെന്നും ബിജെപിക്ക് അനുകൂലമായ പ്രചാരണങ്ങള്‍ അവിടെ നടത്തുന്നത് തടയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :