സ്വര്‍ണ്ണം വിഴുങ്ങിയ വ്യാപാരി!

ന്യൂഡല്‍ഹി| WEBDUNIA| Last Modified ശനി, 19 ഏപ്രില്‍ 2014 (11:39 IST)
PRO
PRO
വിഴുങ്ങിപ്പോയ കുപ്പിയുടെ ആടപ്പെടുക്കണമെന്ന ആവശ്യവുമായി ആശുപത്രിയിലെത്തിയ വ്യാപാരിയുട വയറുക്കിറിയ ഡോക്ടര്‍മാര്‍ കണ്ടെത്തിയതാകട്ട 12 സ്വര്‍ണ്ണ ബിസ്കറ്റുകള്‍. ഡല്‍ഹി സര്‍ ഗംഗാ റാം ആസ്പത്രിയിലാണ് ആശയക്കുഴപ്പം ഉണ്ടാക്കിയ സംഭവം നടന്നത്.

ചാന്ദ്‌നി ചൗക്കിലെ 63കാരനായ വ്യാപാരിയാണ് വെള്ളക്കുപ്പിയുടെ അടപ്പ് വിഴുങ്ങിയതാ‍യി പറഞ്ഞുകൊണ്ട് ചികിത്സയ്ക്കായി ഏപ്രില്‍ ഏഴിന് നഗരത്തിലെ ആസ്പത്രിയിലെത്തിയത്. എന്നാല്‍ എക്‌സ്‌റേയെടുത്തപ്പോള്‍ ഇയാള്‍ പറഞ്ഞതരത്തില്‍ അടപ്പ് കണ്ടെത്തുവാന്‍ കഴിഞ്ഞില്ല.

കണ്ടെത്തിയതാകട്ടെ അടിവയറ്റില്‍ ഒന്നിനുമുകളില്‍ മറ്റൊന്നായി കിടക്കുന്ന സ്വര്‍ണബിസ്‌കറ്റുകളാണെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ മുതിര്‍ന്ന ഡോക്ടര്‍ സി.എസ്. രാമചന്ദ്രന്‍ പറഞ്ഞു. എന്നാല്‍ ഇതേക്കുറിച്ച് ഒന്നും പറയാന്‍ വ്യാപാരി തയ്യാറായിരുന്നില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

പോലീസ്, കസ്റ്റംസ് എന്നിവരെയും ആശുപത്രിഅധികൃതര്‍ വിവരം അറിയിച്ചിട്ടുണ്ട്. പത്തുദിവസംമുമ്പ് സിങ്കപ്പൂരില്‍നിന്ന് കടത്തിക്കൊണ്ടുവന്ന സ്വര്‍ണ ബിസ്‌കറ്റുകളാണിതെന്ന് അധികൃതര്‍ പറയുന്നു. വിഴുങ്ങിയ സ്വര്‍ണ്ണ ബിസ്കറ്റിന് പന്ത്രണ്ട് ലക്ഷം രൂപ വിലമതിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :