ബ്രഹ്മോസിന്റെ പുതിയ പതിപ്പ് വായൂസേനയുടെ ഭാഗമാകുന്നു

ന്യൂഡെല്‍ഹി| WEBDUNIA|
PTI
PTI
എയര്‍ഫോഴ്സിന്റെ നാല്‍പ്പത് വിമാനങ്ങളില്‍ സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈലായ ബ്രഹ്മോസ് ഘടിപ്പിക്കുന്നു. സുഖോയ് 30 എംകെഐ യുദ്ധ വിമാനങ്ങളിലാണ് ബ്രഹ്മോസിന്റെ ഭാരം കുറഞ്ഞതും വേഗത ഏറിയതുമായ പതിപ്പ് ഘടിപ്പിക്കുന്നത്.

ക്വാലാലമ്പൂരില്‍ നടന്ന അന്താരാഷ്ട്ര ആയുധ പ്രദര്‍ശനത്തിലാണ് ബ്രഹ്മോസിന്റെ പുതിയ പതിപ്പ് ആദ്യമായി പ്രദര്‍ശിപ്പിച്ചത്. അഞ്ചാം തലമുറ യുദ്ധ വിമാനങ്ങളില്‍ ഉപയീഗിക്കാന്‍ കഴിയുന്ന വിധം മിസൈലിന്റെ ഭാരം കുറയ്ക്കാനുളള്ള പരീക്ഷണങ്ങളിലാണ് ബ്രഹ്മോസ് എയ്‌റോ സ്പേസ് കമ്പനിയെന്ന് പ്രസിഡന്റ് ശിവതാണുപിള്ള പറഞ്ഞു.

ഭാരം കുറയുന്നതോടെ മിഗ് 29 വിമാനങ്ങളുടെ ചിറകുകളില്‍ രണ്ട് മിസൈലുകള്‍ വീതം ഘടിപ്പിക്കാന്‍ കഴിയും. അതേ സമയം സുഖോയിയുടെ അഞ്ചാം തലമുറയായ സുഖോയ് 30 എംകെഐ യില്‍ ഇത് മൂന്നെണ്ണം വീതം ഘടിപ്പിക്കന്‍ കഴിയും.

റഷ്യയില്‍ നിന്ന് വാങ്ങി വിക്രാന്തെന്ന് നാമകരണം ചെയ്ത വിമാന വാഹിനിയില്‍ സജ്ജീകരിക്കാനായി അഞ്ചാം തലമുറയില്‍ പെട്ട യുദ്ധ വിമാനങ്ങളാണ് ഉപയോഗിക്കുക. ഇവയില്‍ ബ്രഹ്മോസ് ഉപയോഗിക്കണമെങ്കില്‍ അവയുടെ ഭാരം കുറയ്ക്കണം. അതിനാലാണ് ബ്രഹ്മോസിന്റെ പരിഷ്കരിച്ച പതിപ്പ് ഉപയോഗിക്കുന്നത്.

9 മീറ്റര്‍ നീളമുള്ള മിസൈലിന് 300 കിലോയോളം ഭാരമുള്ള പോര്‍മുനകള്‍ വഹിച്ചു കൊണ്ട് ശബ്ദത്തേക്കാള്‍ 3.5 മടങ്ങ് വേഗത്തില്‍ സഞ്ചരിക്കന്‍ കഴിയും. 300 കിലൊമീറ്ററാണ് മിസൈലിന്റെ പരിധി. ഇന്ത്യ- റഷ്യ സംയുക്ത സംരംഭമായ മിസൈലിന് ഇന്ത്യയിലെ ബ്രഹ്മ പുത്ര നദിയുടെയും റഷ്യയിലെ മൊസ്ക്വാ നദിയുടെയും പേരുകള്‍ യോജിപ്പിച്ചുകൊണ്ട് പേരിട്ടത് മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍കലാമാണ്.

ഇതിനോടകം തന്നെ കരസേനയുടെയും നാവിക സേനയുടെയും ഭാഗമായ ബ്രഹ്മോസിനു വേണ്ടി വായൂ സേനയും ആവശ്യമുന്നയിച്ചിരുന്നു. അടുത്തു തന്നെ അന്തര്‍ വാഹിനികളില്‍ ഉപയോഗിക്കന്‍ കഴിയുന്ന പതിപ്പ് പരീക്ഷിക്കാനാണ് ബ്രഹ്മോസ് എയ്‌റോ സ്പേസിന്റെ തീരുമാനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :