മിസാ ഭാരതിക്കെതിരെ കേസ്

പാറ്റ്ന| WEBDUNIA|
PTI
PTI
പാ‍ടലി പുത്രയിലെ ആര്‍ജെഡി സ്ഥാനാര്‍ഥിയും ലാലു പ്രസാദ്‌ യാദവിന്റെ മകളുമായ മിസാ ഭാരതിക്കെതിരെ ഇലക്ട്രോണിക്‌ വോട്ടിംഗ്‌ മെഷീന്‍ തകര്‍ത്ത കുറ്റത്തിന്‌ പോലീസ്‌ കേസെടുത്തു. പ്രിസൈഡിംഗ്‌ ഓഫീസറുടെ പരാതിയെ തുടര്‍ന്നാണ്‌ മിസായ്ക്കെതിരെ കേസെടുത്തിരിക്കുന്നത്‌.

പാടലിപുത്ര മണ്ഡലത്തിലെ ബിക്‌രാമിലെ മുപ്പത്തി നാലാം നമ്പര്‍ ബൂത്തില്‍ വ്യാഴാഴ്ചയായിരുന്നു സംഭവം ഉണ്ടായത്‌. പ്രിസൈഡിംഗ്‌ ഓഫീസറെ തള്ളിമാറ്റിയ ശേഷം മിസ വോട്ടിംഗ്‌ യന്ത്രം തകര്‍ക്കുകയായിരുന്നെന്ന്‌ പരാതിയില്‍ പറയുന്നു.

എന്നാല്‍ ബിജെപി പ്രവര്‍ത്തകര്‍ മിസായെ ബൂത്തിനുള്ളില്‍ വെച്ച്‌ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നുവെന്നും അപ്പോഴാണ് വോട്ടിംഗ്‌ മെഷീന്‍ തകര്‍ന്നതെന്നുമാണ് ആര്‍ജെഡി നേതൃത്വം ആരോപിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :