സ്വകാര്യ ടെലിക്കോം കമ്പനികളിലും ഓഡിറ്റിംഗ് നടത്താം

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
രാജ്യത്തെ സ്വകാര്യ ടെലിക്കോം കമ്പനികളുടെ വരവു ചെലവു കണക്കുകള്‍ സിഎജിക്ക്‌ പരിശോധിക്കാമെന്ന്‌ സുപ്രീം കോടതി ഉത്തരവിട്ടു. ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ ടെലികോം കമ്പനികള്‍ നല്കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

അസോസിയേഷന്‍ ഓഫ് യുണിഫൈഡ് ടെലികോം സര്‍വീസ് പ്രൊവൈഡേഴ്‌സ്, സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്. സ്വകാര്യ സ്ഥാപനങ്ങളുടെ അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ സിഎജിക്ക്‌ അധികാരമില്ലെന്ന കമ്പനികളുടെ വാദം സുപ്രീം കോടതി തള്ളി.

ട്രായി നിബന്ധനകള്‍ പാലിച്ചുള്ള അക്കൗണ്ടുകള്‍ സൂക്ഷിക്കുന്നതായും ധനകാര്യകണക്കുകള്‍ സിഎജിക്ക് നല്‍കാന്‍ നിര്‍ബന്ധിക്കാനാവില്ലെന്നും ഇവര്‍ കോടതിയില്‍ വാദിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :