സോണിയയും മകനും വ്യാജ ഗാന്ധികളാണ്

പാട്ന| WEBDUNIA|
PTI
കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്കും ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി രംഗത്ത്.

സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും 'വ്യാജ ഗാന്ധിമാരാണെന്ന്" മുന്‍ ബിജെപി അദ്ധ്യക്ഷന്‍ വെങ്കയ്യ നായിഡു കുറ്റപ്പെടുത്തി. സോണിയാഗാന്ധിയും രാഹുല്‍ ഗാന്ധിയും​ വ്യാജ ഗാന്ധിമാരാണ്,​ അവര്‍ക്ക് ഗാന്ധി എന്നുള്ള കുടുംബ പേര് ഉപയോഗിക്കാന്‍ യാതൊരു അവകാശവുമില്ല- നായിഡു പറഞ്ഞു.

സോണിയാഗാന്ധിയുടെ കുടുംബത്തിന് മഹാത്മ ഗാന്ധിയുമായി യാതൊരു തരത്തിലുമുള്ള ബന്ധവുമില്ല. ഗാന്ധി എന്ന കുടുംബപേര് സ്വീകരിക്കുന്നതിലൂടെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ ഗാന്ധിജി ആര്‍ജിച്ചെടുത്ത മഹത്തായ പാരമ്പര്യത്തെ നേടിയെടുക്കാനാണ് സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ശ്രമിക്കുന്നത്", നായിഡു കുറ്റപ്പെടുത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :