മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച നാല് പേര്‍ അറസ്റ്റില്‍

മുംബൈ| WEBDUNIA|
PRO
PRO
മുംബൈയില്‍ മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച സംഭവത്തില്‍ നാലുപേര്‍ അറസ്റ്റിലായി. അന്ധേരിക്ക് സമീപമാണ് സംഭവം ഉണ്ടായത്. മാധ്യമപ്രവര്‍ത്തകയെ അപമാനിക്കുകയും ചാനല്‍ ക്യാമറാമാനെ മര്‍ദ്ദിക്കുകയുമായിരുന്നു.

ഇവരെ ജനക്കൂട്ടം തടഞ്ഞുവച്ച് ആക്രമിക്കുകയായിരുന്നു എന്നാണ് പരാതി. സംഘത്തിലുണ്ടായിരുന്ന 40 ഓളം പേരെ പൊലീസ് തിരയുന്നുണ്ട്.

സ്ത്രീകള്‍ക്കെതിരായ അതിക്രമം, നിയമവിരുദ്ധമായി സംഘംചേരല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് നാല് പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :