കൂട്ടബലാത്സംഗം: സഹോദരിക്കായി രാജ്യത്ത് നിശബ്ദവിപ്ലവം

ന്യുഡല്‍ഹി| WEBDUNIA|
PRO
കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടി മരിച്ചതിനെതിരെ ജന്തര്‍മന്ദറില്‍ നിശബ്ദ വിപ്ലവം. ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാള്‍, ജെ എന്‍ യു നേതാക്കള്‍ തുടങ്ങിയവര്‍ സമരത്തില്‍ പങ്കെടുക്കാന്‍ എത്തിയിട്ടുണ്ട്. നിശ്ബദമായ ഒരു വിപ്ലവത്തിനാണ് ജന്തര്‍മന്ദറില്‍ നിന്നും രാജ്യം തുടക്കമിട്ടിരിക്കുന്നത്.

മെട്രോ സ്റ്റേഷനുകള്‍ അടച്ചിട്ടിര്‍ക്കുന്നതിനാല്‍ കിലോമീറ്ററുകള്‍ നടന്നാണ് പ്രതിഷേധക്കാര്‍ ജന്തര്‍മന്ദറിലേക്കെത്തുന്നത്. ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ കൂട്ട ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടി മരിച്ചതിനെത്തുടര്‍ന്നാണ് പ്രതിഷേധം ശക്തിപ്പെട്ടത്. സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ ഇന്ത്യന്‍ സമയം ശനിയാഴ്ച പുലര്‍ച്ചെ 2.15 യായിരുന്നു അന്ത്യം.

ഡല്‍ഹിയില്‍ ബസിലെ കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ മരണത്തില്‍ വനിതാസംഘടനകളുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്തു പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചു. പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നിലായിരുന്നു കൂട്ടായ്മ.

നഗരത്തില്‍ 40 കമ്പനി പൊലീസിനെ അധികം വിന്യസിച്ചു. കേന്ദ്രസേനയെയും നിയോഗിച്ചിട്ടുണ്ട്. ഇന്ത്യ ഗേറ്റിലേക്കുള്ള കവാടങ്ങള്‍ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ചു തടഞ്ഞു. ഇവിടെയും വിജയ് ചൗക്കിലും മാധ്യമങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും കര്‍ശന വിലക്ക് ഏര്‍പ്പെടുത്തി. പാര്‍ലമെന്‍റിന്‍റെയും ഇന്ത്യ ഗേറ്റിന്‍റെയും സമീപത്തുള്ള 10 മെട്രൊ സ്റ്റേഷനുകള്‍ അടച്ചു.

ജന്തര്‍ മന്ദറില്‍ നൂറു കണക്കിനു പൊലീസിനെ വിന്യസിച്ചു. ജനങ്ങള്‍ സംയമനം പാലിക്കണമെന്നു ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത് അഭ്യര്‍ഥിച്ചു. പക്ഷേ മരിച്ച ജ്യോതിയോടുള്ള എല്ലാ ബഹുമാനവും പുലര്‍ത്തി തികഞ്ഞ സമാധാനത്തോടെയുള്ള പ്രതിഷേധമാണ് അരങ്ങേറുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :