പെണ്‍കുട്ടിയെ സിംഗപ്പൂരില്‍ കൊണ്ടുപോയത് സര്‍ക്കാരിന്റെ പിടിവാശി

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
ഡല്‍ഹിയില്‍ ബസില്‍ കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടിയെ ചികിത്സയ്ക്കായി സിംഗപ്പൂരിലേക്ക് കൊണ്ടുപോകാനുള്ള തീരുമാനത്തോട് ഡോക്ടര്‍മാര്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ തീരുമാനപ്രകാരമാണ് പെണ്‍കുട്ടിയെ സിംഗപ്പൂര്‍ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ എത്തിച്ചത്. പെണ്‍കുട്ടി അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്നതും പെണ്‍കുട്ടിയ്ക്ക് ഹൃദയാഘാതമുണ്ടായതും ചൂണ്ടിക്കാട്ടിയാണ് ഡോക്ടര്‍മാര്‍ യാത്രയെ എതിര്‍ത്തത്. എന്നാല്‍ സര്‍ക്കാര്‍ തീരുമാനം നടപ്പാക്കുകയായിരുന്നു.

ഡല്‍ഹി സഫ്ദര്‍ഗഞ്ച് ആശുപത്രിയില്‍ വച്ച് പെണ്‍‌കുട്ടിയുടെ മരണം സംഭവിച്ചാല്‍ രാജ്യതലസ്ഥാനത്ത് പ്രതിഷേധം കത്തിപ്പടരുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സര്‍ക്കാര്‍ തീരുമാനം. പെണ്‍കുട്ടിയെ മാറ്റാനുള്ള തീരുമാനത്തെ ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്, ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ എന്നിവരാണ് ശക്തമായി പിന്തുണച്ചത്.

ഏഷ്യയില്‍ അവയവമാറ്റത്തിന് ഏറെ പ്രശസ്തമായ ആശുപത്രിയാണ് മൗണ്ട് എലിസബത്ത് ആശുപത്രി. പക്ഷേ പെണ്‍കുട്ടി രക്ഷപ്പെടാന്‍ സാധ്യത വിരളമാണെന്ന് മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ തന്നെ ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :