മകളേ, ഈ രാജ്യത്തോട് ക്ഷമിക്കൂ‍....

ന്യൂഡല്‍ഹി| WEBDUNIA|
PTI
11 ദിനം നീണ്ടുനിന്ന ജീവനു വേണ്ടിയുള്ള പോരാട്ടത്തിനൊടുവില്‍ ന്യൂഡല്‍ഹിയില്‍ ബസില്‍ കൂട്ടമാനഭംഗത്തിനിരയായ ബിഹാര്‍ സ്വദേശിനി ജ്യോതി മരണത്തിനു കീഴടങ്ങി. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്ന സമൂഹത്തിനു നേരെയുള്ള ഒരു ചോദ്യചിഹ്നമാണ് പൂമ്പാറ്റയെപ്പോലെ പാറി നടന്ന ആ വിദ്യാര്‍ഥിനിയുടെ മരണം. രാജ്യത്തിന്റെ കണ്ണു തുറക്കാന്‍ ഈ മരണത്തിനു കഴിയുമോ ?. രാജ്യം പെണ്‍കുട്ടിയുടെ മരണത്തില്‍ തേങ്ങുമ്പോള്‍ വെബ്ദുനിയ വായനക്കാര്‍ക്കും പ്രതികരണങ്ങള്‍ പങ്കുവെയ്ക്കാം..

വിവിധ പ്രതികരണങ്ങള്‍

ഇന്ത്യന്‍ യുവത്വത്തിന്‍റെയും വനിതകളുടെയും യഥാര്‍ഥ ഹീറോയാണു പെണ്‍കുട്ടിയെന്നു രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി. ധീരയായ പെണ്‍കുട്ടി അവസാനം വരെ ജീവനു വേണ്ടി പോരാടി. വേര്‍പാട് അതീവ ദുഃഖകരമാണ്. കുടുംബത്തിന്‍റെ ദുഃഖത്തില്‍ പങ്കുചേരുന്നു.

പെണ്‍കുട്ടിയുടെ മരണം വിഫലമാകില്ലെന്നു പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. വലിയ പോരാട്ടമാണു പെണ്‍കുട്ടി നടത്തിയത്. ആ പോരാട്ടം ഓര്‍മ്മിച്ചു കൊണ്ടു തന്നെ കുറ്റവാളികള്‍ക്കെതിരേ നടപടി കൈക്കൊള്ളും.

പെണ്‍കുട്ടിയുടെ മരണത്തില്‍ രാജ്യം മുഴുവന്‍ ദുഃഖിക്കുന്നതായി ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത്. പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവം വളരെയധികം നാണക്കേട് ഉണ്ടാക്കുന്നു.

ഇന്നത്തെ ദിവസം പൊളിച്ചു കാണിക്കുന്നത് നമ്മുടെ നിയമവ്യവസ്ഥയുടെ പരാജയം: കിരണ്‍ബേദി

ആ മകളുടെ കുടുംബത്തോടൊപ്പം ദുഖത്തില്‍ പങ്കുചേരുന്നു: നരേന്ദ്ര മോഡി

ആ മകളുടെ ഓര്‍മ്മയില്‍ വാക്കുകളില്ലാതെയാവുന്നു. അര്‍ദ്ധരാത്രിയെ നടുക്കിയ ദുരന്തം: ശേഖര്‍കപൂര്‍

രാജ്യമേ ലജ്ഞിക്കൂ... ഞങ്ങളോട് നീ ക്ഷമിക്കൂ പെണ്‍കുട്ടി: റസൂല്‍ പൂക്കുട്ടി

എല്ലാവീടുകളിലും അമ്മയും സഹോദരിയും പെണ്മക്കളുമുണ്ട്. ഇതു പോലുള്ള അതിക്രമങ്ങള്‍ കാണിക്കുന്നവരെ പൊതുജനമധ്യത്തില്‍ കല്ലെറിഞ്ഞു കൊല്ലണം: ബിനു കോട്ടയം

എന്തിനാണ് നേതാ‍ക്കള്‍ വെറുതെ പ്രതികരിക്കുന്നത് . പ്രതികരണമല്ല നടപടിയാണ് ആവശ്യം. സ്ത്രീകളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ഭരണാധികാരികള്‍ക്ക് കഴിയണം: ശ്രീജിത്ത് ആലപ്പുഴ




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :