ഡല്‍ഹി പെണ്‍കുട്ടിയ്ക്ക് പേരിടാന്‍ മത്സരമോ?

ന്യൂഡല്‍ഹി| WEBDUNIA| Last Modified വെള്ളി, 28 ഡിസം‌ബര്‍ 2012 (15:58 IST)
PTI
PTI
ഡല്‍ഹിയില്‍ ബസില്‍ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനി കൂട്ടമാനഭംഗത്തിന് ഇരയായ സംഭവം മാധ്യമങ്ങളിലും സോഷ്യല്‍‌നെറ്റ്വര്‍ക്കിംഗ് സൈറ്റുകളിലും ദിവസങ്ങളായി സജീവ ചര്‍ച്ചാ വിഷയമാണ്. പെണ്‍കുട്ടിയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും പുറത്തുവരുന്നുണ്ടെങ്കിലും ആ പെണ്‍കുട്ടിയുടെ പേരും മറ്റ് കാര്യങ്ങളും പുറത്തിവിട്ടിട്ടില്ല. പെണ്‍കുട്ടിയുടെ പേരും വ്യക്തി വിവരങ്ങളും പുറത്തുവിടുന്നത് മാധ്യമധര്‍മ്മത്തിന് എതിരായതുകൊണ്ട് തന്നെയാണിത്.

ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലയിലാണ് ഈ പെണ്‍കുട്ടിയുടെ ജന്മദേശം എന്ന് മാത്രമാണ് പുറത്തുവന്ന വിവരം. പക്ഷേ പെണ്‍കുട്ടിയ്ക്ക് സാങ്കല്‍പ്പിക നാമങ്ങള്‍ നല്‍കാന്‍ മത്സരിക്കുകയാണ് പ്രതിഷേധക്കാരും മാധ്യമങ്ങളും.

പെണ്‍കുട്ടിയ്ക്ക് പിന്തുണയുമായി തെരുവിലിറങ്ങിയവര്‍ അവളെ ‘ദാമിനി‘ എന്ന് വിളിക്കുന്നു.1993ല്‍ റിലീസ് ചെയ്ത ‘ദാമിനി‘ എന്ന ബോളിവുഡ് സിനിമയില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ടാണ് ഈ പേര് നല്‍കിയത്. ബലാത്സംഗത്തിനു ശേഷം നീതിക്കു വേണ്ടി പോരാടുന്നവരുടെ കഥ പറയുന്ന ചിത്രമാണത്.

ഒരു പത്രം പെണ്‍കുട്ടിയ്ക്ക് ‘നിര്‍ഭയ‘ എന്ന് പേരിട്ടു-നിര്‍ഭയ എന്നാല്‍ ഭയമില്ലാത്തവള്‍. മറ്റൊരു ടെലിവിഷന്‍ ചാനല്‍ ആകട്ടെ ‘അമാനത്‘ എന്ന പേരാണ് നല്‍കിയത്.

സുഹൃത്തിനൊപ്പം സിനിമ കണ്ട് ബസില്‍ മടങ്ങിയ ഏതോ ഒരു പെണ്‍കുട്ടിയല്ല അവള്‍ ഇന്ന്. ഡിസംബര്‍ 16ന് അവള്‍ക്ക് നേരിടേണ്ടിവന്ന ദുരന്തത്തില്‍ നടുങ്ങി നില്‍ക്കുകയാണ് രാജ്യം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :