ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » ഒന്നിനേയും ഭയക്കില്ല, ജീവിക്കുന്നെങ്കില്‍ കടുവയേപ്പോലെ: മമത (Mamata Banarjee's Comment)
PTI
PTI
യു പി എ സര്‍ക്കാരിനെതിരെ തൃണമൂല്‍ നേതാവ് മമതാ ബാനര്‍ജി ആഞ്ഞടിക്കുന്നു. താന്‍ ഒന്നിനെയും ഭയക്കുന്നില്ലെന്നും ജീവിക്കുന്നിടത്തോളം കാലം കടുവയെപ്പോലെ ജീവിക്കും എന്നും മമത പറഞ്ഞു. തൃണമൂല്‍ മന്ത്രിമാര്‍ പ്രധാനമന്ത്രിക്ക് രാജിക്കത്ത് സമര്‍പ്പിക്കുന്ന വേളയില്‍ പശ്ചിമ ബംഗാളില്‍ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മമത.

ചില്ലറവ്യാപാര മേഖലയിലെ വിദേശനിക്ഷേപത്തെ മമത നിശിതമായി വിമര്‍ശിച്ചു. വിദേശകമ്പനികള്‍ തുടക്കത്തില്‍ മോശം സാധനം വിതരണം ചെയ്യും. പിന്നെ പതിയെ വില വര്‍ദ്ധിപ്പിക്കുമെന്നും അവര്‍ പറഞ്ഞു. ന്യൂനപക്ഷ സര്‍ക്കാരിന് ഒരു വിഷയത്തിലും വിജ്ഞാപനം ഇറക്കാന്‍ അവകാശമില്ലെന്നും അവര്‍ പറഞ്ഞു. വിദേശനിക്ഷേപ കാര്യത്തില്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയ വിജ്ഞാപനത്തെക്കുറിച്ചാണ് മമത പ്രതികരിച്ചത്.

സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്കരണങ്ങളെ എതിര്‍ക്കാനുണ്ടായ കാരണങ്ങള്‍ വ്യക്തമാക്കാന്‍ തൃണമൂല്‍ ഡല്‍ഹിയിലെ ജന്ദര്‍മന്ധറില്‍ സെപ്‌തംബര്‍ 30-ന്‌ റാലി നടത്തും. തൃണമൂല്‍ പിന്തുണ പിന്‍‌വലിച്ചതില്‍ പ്രതിഷേധിച്ച് ബംഗാളിലെ മമത മന്ത്രിസഭയിലെ കോണ്‍ഗ്രസ്‌ മന്ത്രിമാര്‍ നാളെ രാജിവയ്ക്കും.
ബന്ധപ്പെട്ടവ
Webdunia Webdunia