ന്യൂഡല്‍ഹി, വെള്ളി, 21 സെപ്റ്റംബര്‍ 2012( 14:40 IST )
PRO
PRO
മുന്‍ റയില്‍വെ മന്ത്രി ദിനേശ് ത്രിവേദി തൃണമൂല്‍ കോണ്‍ഗ്രസ് വിടുന്നു എന്ന് റിപ്പോര്‍ട്ട്. രാജിക്കത്തുമായി ഇന്ന് രാഷ്ട്രപതിയെ കാണുന്ന തൃണമൂല്‍ എംപിമാര്‍ക്കൊപ്പം ത്രിവേദി ഇല്ല. മറ്റ് എം പിമാര്‍ക്കൊപ്പം താന്‍ ഉണ്ടാവില്ലെന്ന് ത്രിദേവി തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്.
എന്നാല്‍ ത്രിവേദി ബംഗാളില്‍ ആണെന്നും ഡല്‍ഹിയില്‍ എത്താന്‍ സാധിക്കില്ലെന്നുമാണ് തൃണമൂല്‍ വൃത്തങ്ങള്‍ പ്രതികരിച്ചത്.
മുന്‍ റയില്‍വെ മന്ത്രിയാണ് ത്രിവേദി. കഴിഞ്ഞ റയില്‍ ബജറ്റില്‍ യാത്രാ നിരക്ക് വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് മമതാ ബാനര്‍ജി ത്രിവേദിയോട് രാജിവയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ പിന്തുണ ഉണ്ടായിട്ടും ത്രിവേദിക്ക് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്നു.