ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » ഭീഷണി ഒഴിയുന്നു; മുലായം പിന്തുണ പ്രഖ്യാപിച്ചു (Mulayam Extends Support for upa)
PRO
PRO
യു പി എ സര്‍ക്കാരിന് സമാജ്‌വാദി പാര്‍ട്ടി പിന്തുണ പ്രഖ്യാപിച്ചു. എസ് പി അധ്യക്ഷന്‍ മുലായം സിംഗ് യാദവ് ഡല്‍ഹിയില്‍ ഇക്കാര്യം അറിയിച്ചു. എസ് പിയുടെ 22 എം പിമാര്‍ പിന്തുണയ്ക്കുന്നതോടെ യു പി എ സര്‍ക്കാരിന്റെ നിലനില്‍പ്പ് സംബന്ധിച്ചുണ്ടായിരുന്ന ആശങ്ക ഒഴിയുകയാണ്.

ബി ജെ പി അധികാരത്തില്‍ വരാതിരിക്കാനാണ് കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചതെന്ന് മുലായം അറിയിച്ചു. ഇടക്കാല തെരഞ്ഞെടുപ്പിന് പാര്‍ട്ടി സമ്മര്‍ദ്ദം ചെലുത്തില്ല. എന്നാല്‍ ചില്ലറ വ്യാപാര രംഗത്ത് വിദേശനിക്ഷേപം വരുന്നതിനോട് പാര്‍ട്ടിക്ക് ശക്തമായ എതിര്‍പ്പുണ്ടെന്ന് മുലായം വ്യക്തമാക്കി.

2014 തെരഞ്ഞെടുപ്പില്‍ മൂന്നാം മുന്നണി ഭൂരിപക്ഷം നേടി അധികാരത്തിലെത്തുമെന്ന് മുലായം പ്രതീക്ഷ പ്രകടിപ്പിച്ചു. മൂന്നാം മുന്നണിയെ ആര് നയിക്കും എന്ന് പിന്നീട് തീരുമാനിക്കും എന്നും അദ്ദേഹം പറഞ്ഞു.
ബന്ധപ്പെട്ടവ
Webdunia Webdunia