ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | ഇന്ന് അറിയാന്‍ | സമകാലികം
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » വോട്ടെടുപ്പിനിടെ അക്രമം: മണിപ്പൂരില്‍ അഞ്ച് മരണം (Violence in Manipur Voting; Five Killed)
PRO
PRO
മണിപ്പൂര്‍ നിയമസഭയിലേക്ക് നടക്കുന്ന വോട്ടെടുപ്പിനിടെ വ്യാപക അക്രമം. സംഘര്‍ഷത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. ഒരു സിആര്‍പിഎഫ് ജവാന്‍, മൂന്ന് ഉദ്യോഗസ്ഥര്‍, ഒരു സ്ത്രീ എന്നിവരാണ് മരിച്ചത്.

ചണ്ഡല്‍ നിയോജക മണ്ഡലത്തിലെ പോളിംഗ് ബൂത്ത് പിടിച്ചെടുക്കാന്‍ അക്രമികള്‍ ശ്രമിച്ചു. തുടര്‍ന്ന് അവര്‍ വോട്ടര്‍മാര്‍ക്കും സുരക്ഷാസേനയ്ക്കും നേരെ വെടിവയ്ക്കുകയായിരുന്നു.

സംസ്ഥാനത്തിന്റെ കിഴക്കു- പടിഞ്ഞാറന്‍ മേഖലയിലെ പോളിംഗ് ബൂത്തുകള്‍ സമീപത്തു നിന്ന് മാരകശേഷിയുളള ബോംബുകള്‍ രാവിലെ കണ്ടെടുത്തിരുന്നു. കനത്ത സുരക്ഷാസംവിധാനങ്ങളോടെയാണ് വോട്ടെടുപ്പ് നടക്കുന്നത്.
ബന്ധപ്പെട്ടവ
WebduniaWebdunia