ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | ഇന്ന് അറിയാന്‍ | സമകാലികം
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » റിപ്പബ്ലിക്: സുരക്ഷ ശക്തം; ന്യൂഡല്‍ഹി ക്യാമറക്കണ്ണില്‍ (Over 160 CCTVs to keep watch on Republic Day parade route)
റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ന്യൂഡല്‍ഹിയില്‍ വന്‍ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നു. ജനുവരി 17മുതല്‍ ക്ലോസ്‌ഡ് സര്‍ക്യൂട്ട്‌ ടെലിവിഷന്‍ സംവിധാനത്തിലൂടെ ഡല്‍ഹി പൊലീസിന്റെ ശക്‌തമായ നിരീക്ഷണത്തിലായിരിക്കും ന്യൂഡല്‍ഹി.

റിപ്പബ്ലിക് ദിനാഘോഷങ്ങളും പരേഡും നിരീക്ഷിക്കാനായി 160 ലേറെ ക്യാമറകളാണ്‌ രാജ്‌പത്തിനും ചെങ്കോട്ടയ്‌ക്കും ഇടയിലുള്ള എട്ടു കീലോമീറ്ററിനുള്ളില്‍ സ്‌ഥാപിക്കുന്നത്‌. ഈ സംവിധാനത്തിലൂടെ ലഭ്യമാകുന്ന ദൃശ്യങ്ങളും ശബ്‌ദവും നിരീക്ഷിക്കാനായി ഡല്‍ഹി പൊലീസ്‌ ആസ്‌ഥാനത്ത്‌ ഉദ്യോഗസ്‌ഥരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഹൈക്കോടതിക്കു സമീപം ഉള്‍പ്പടെ ഡല്‍ഹിയില്‍ നടന്ന അപ്രതീക്ഷിത ആക്രമണങ്ങള്‍ കണക്കിലെടുത്താണ്‌ ഈ രീതിയില്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.
ബന്ധപ്പെട്ടവ
WebduniaWebdunia