ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » അമര്‍ സിംഗിന് തീഹാറില്‍ സുഖവാസം! (Amar Singh lives life king-size in Jail)
PRO
PRO
വോട്ടിന് കോഴക്കേസില്‍ ജുഡിഷ്യല്‍ കസ്റ്റഡിയിലുള്ള അമര്‍ സിംഗിന് തീഹാര്‍ ജയിലില്‍ സുഖവാസമെന്ന് റിപ്പോര്‍ട്ട്. ജയിലിന്റെ പരിമിതികളെ മറികടന്നുകൊണ്ട് അമര്‍ സിംഗിന് പ്രത്യേക സൌകര്യങ്ങള്‍ നല്‍കുന്നുവെന്ന് ഒര‌ു ഇംഗ്ലീഷ് പത്രമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വി ഐ പി തടവ‌ുകാരന്‍ എന്ന പരിഗണനയാണ് തിഹാര്‍ ജയില്‍ അധികൃതര്‍ അമര്‍ സിംഗിന് നല്‍കുന്നത്.

അറ്റാച്ചഡ് ബാത്റൂം സൌകര്യമുള്ള സ്പെഷ്യല്‍ സെല്ലിലാണ് അമര്‍ സിംഗ് കഴിയ‌ുന്നത്. അമര്‍ സിംഗ് കഴിയുന്ന സെല്ലിന്റെ തറ ദിവേസേന നാലഞ്ച് പ്രാവിശ്യം തുടച്ച് വൃത്തിയാക്ക‌ുന്നുണ്ട്. കൊതുകുകള്‍ വരാതിരിക്കാനും ദുര്‍ഗന്ധം ഉണ്ടാകാതിരിക്കാനും ദിവസേന മുറിയില്‍ സ്പ്രേ ചെയ്യും. അമര്‍ സിംഗിന്റെ ബാത്റൂം ഉപയോഗിക്കാന്‍ മറ്റു തടുവുകാരെ അനുവദിക്കാറില്ലെന്നും ജയില്‍ അധികൃതര്‍ പറഞ്ഞതായി പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രത്യേകം പാചകം ചെയ്ത ഭക്ഷണമാണ് അമര്‍സിംഗിന്. മാത്രമല്ല അദ്ദേഹത്തിന് പ്രത്യേക പരിഗണന നല്‍കി കൊണ്ട് നിലവിലുള്ള ടോയിലറ്റ് മാറ്റി യൂറോപ്യന്‍ ടോയിലറ്റ് സ്ഥാപിക്കാന്‍ തയ്യാറായിരിക്ക‌ുകയാണ് ജയില്‍ അധികൃതര്‍.

ദിവസേന നിരവധി സന്ദര്‍ശകര്‍ അമര്‍ സിംഗിനെ തേടി വര‌ുന്നതിനാല്‍ അദ്ദേഹത്തിന് ജയിലില്‍ സമയം ചിലവഴിക്കാന്‍ വേറെ വഴിനോക്കേണ്ടന്നും റിപ്പോര്‍ട്ടില്‍ പറയ‌ുന്നു. ജയില്‍ നിയമ പ്രകാരം ദിവസം രണ്ട് സന്ദര്‍ശകരെ മാത്രമെ അനുവദിക്ക‌ുന്നുള്ളുവെങ്കിലും ധാരാളം എം പി മാര‌ും എം എല്‍ എ മാര‌ും അദ്ദേഹത്തെ ദിവസേന സന്ദര്‍ശിക്കുന്നുണ്ട്. കൂടാതെ ഭാര്യയും മക്കളും സഹോദരനും അമര്‍ സിംഗിന്റെ നിത്യ സന്ദര്‍ശകരാണ്. നടിയും രാഷ്ട്രീയ പ്രവര്‍ത്തകയമായ ജയ പ്രദയും അമര്‍ സിംഗിനെ സന്ദര്‍ശിക്ക‌ുന്നുണ്ട്.
ബന്ധപ്പെട്ടവ
ഇതും തിരയുക: രാഷ്ട്രീയം, വി ഐ പി തടവുകാരന്, ജയപ്രദ, അമര് സിംഗ്, തിഹാര് ജയില്