സംവിധായകന്‍ മണി കൌള്‍ അന്തരിച്ചു

ന്യൂഡല്‍ഹി, ബുധന്‍, 6 ജൂലൈ 2011 (13:38 IST)

PRO
ഇന്ത്യന്‍ സിനിമാലോകത്തെ വിഖ്യാത സംവിധായകരില്‍ ഒരാളായ മണി കൌള്‍ (66) അന്തരിച്ചു. ഏറെക്കാലമായി രോഗബാധിതനായിരുന്ന കൌള്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. ഏറെക്കാലാമായി ചികിത്സയിലായിരുന്നു.

സമാന്തര സിനിമയിലെ പ്രതീക്ഷയുടെ വിളക്കായിരുന്ന കൌള്‍ കഥാ ചിത്രങ്ങളിലൂടെയും കഥേതര ചിത്രങ്ങളിലൂടെയും തന്റെ സംവിധാന പ്രതിഭയുടെ മാറ്ററിയിച്ചിട്ടുണ്ട്. രാകസ്ഥാനിലെ ജോധ്‌പൂരില്‍ ഒരു കശ്മീരി കുടുംബത്തില്‍ 1944 ഡിസംബര്‍ 25 ന് ആയിരുന്നു കൌളിന്റെ ജനനം. പ്രശസ്ത നടനും സംവിധായകനുമായ മഹേഷ് കൌളിന്റെ അനന്തരവനാണ്.

പൂനെ ഫിലിം ഇന്‍സിറ്റൂട്ടില്‍ നിന്ന് സംവിധാനം പഠിച്ച കൌള്‍ അവിടെ അധ്യാപകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1969-ല്‍ ‘ഉസ്കി റോട്ടി’ എന്ന ചിത്രത്തിലൂടെയാണ് സംവിധാന രംഗത്ത് എത്തിയത്. ഇതിനാണ് ആദ്യമായി ഫ്ലിം ക്രിട്ടിക്സ് അവാര്‍ഡ് ലഭിച്ചത്. നാല് തവണ ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ആസാദ് കാ ഏക് ദിന്‍, ഇഡിയറ്റ്, ദുവിധ എന്നീ ചിത്രങ്ങളും നിരവധി അംഗീകാരങ്ങള്‍ സ്വന്തമാക്കി.

ദ്രുപത് ഗായകന്‍ കൂടിയായിരുന്ന കൌള്‍ ദ്രുപതിനെക്കുറിച്ച് ഒരു ഡോക്യുമെന്ററി ചെയ്തു. 1989-ല്‍ സംവിധാനം ചെയ്ത സിദ്ധേശ്വരി എന്ന ഡോക്യുമെന്ററി ദേശീയ അവാര്‍ഡിന് അര്‍ഹമായി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

എസ്എസ്എല്‍സി: സേ പരീക്ഷ 12 മുതല്‍

ഇക്കൊല്ലത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ ഉപരിപഠനത്തിനു അര്‍ഹത നേടാത്ത റഗുലര്‍ ...

934 സ്കൂളുകള്‍ക്ക് നൂറു ശതമാനം വിജയം

ഇത്തവണത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ നൂറു ശതമാനം വിജയം നേടിയ സ്കൂളുകള്‍ 934 എണ്ണം‌. കഴിഞ്ഞ ...

ഗുജറാത്തില്‍ ടോഫി മോഡല്‍ വികസനം: രാഹുല്‍

ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിക്കെതിരെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ ...

റോബിന്‍ കെ ധവാന്‍ നാവികസേനാ മേധാവിയാകും

അഡ്മിറല്‍ ഡികെ ജോഷി രാജിവച്ചതിനെത്തുടര്‍ന്നുണ്ടായ ഒഴിവിലേക്ക് വൈസ്‌ അഡ്മിറല്‍ റോബിന്‍ കെ ...

Widgets Magazine