സഹികെട്ടു; പെണ്‍കുട്ടി വ്യാപാരിയെ കൊന്നു

ഭോപാല്‍| WEBDUNIA|
PRO
PRO
മധ്യപ്രദേശിലെ ദാബല്‍ ഗ്രാമത്തിലെ വ്യാപാരിയെ പെണ്‍കുട്ടി തലയ്ക്കടിച്ചു കൊന്നതായി റിപ്പോര്‍ട്ട്. ഭോജ്‌രാജ്‌സാഹു എന്ന ധാന്യവ്യാപാരിയാണ് കൊല്ലപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് രേണുകദേശ്മുഖ് എന്ന പെണ്‍കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു.

രേണുകയെ വ്യാപാരി മാസങ്ങള്‍ക്ക് മുമ്പെ തന്നെ ശല്യം ചെയ്യാന്‍ ആരംഭിച്ചിരുന്നു. ഇത് സംബന്ധിച്ച് രേണുക ഒരിക്കല്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഇയാള്‍ വീണ്ടും ഉപദ്രവം തുടങ്ങിയതോടെയാണ് പെണ്‍കുട്ടി കൃത്യം നടത്തിയത്. കല്ലുകൊണ്ടാണ് തലയ്ക്കടിച്ചത്.

ഞായറാഴ്ചയാണ് വ്യാപാ‍രിയുടെ മൃതദേഹം കണ്ടെടുത്തത്. രേണുകയെ കോടതി റിമാന്റ് ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :