2ജി: രാജയ്ക്കെതിരെ കുറ്റപത്രം

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
കണ്ട ഏറ്റവും വലിയ അഴിമതിയാണ്‌ 2ജി സ്പെക്ട്രം കുംഭകോണത്തില്‍ മുന്‍ ടെലികോം മന്ത്രി എ രാജയെ പ്രതി ചേര്‍ത്തു. രാജയ്ക്ക് പുറമെ യൂണിടെക്ക് റിയല്‍ എസ്റ്റേറ്റ്, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്, സ്വാന്‍ ടെലികോം എന്നീ കമ്പനികളെയും പ്രതിചേര്‍ത്തിട്ടുണ്ട്.

2008-ല്‍ 2ജി സ്പെക്‍ട്രം വിതരണം ചെയ്തതില്‍ രാജ ക്രമക്കേട് നടത്തിയതായി സി ബി ഐ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. അഴിമതി നിരോധന നിയമം, ഐ പി സിയിലെ ഗൂഢാലോചന, വഞ്ചന, പൊതുമുതല്‍ ദുരുപയോഗം ചെയ്യല്‍ എന്നീ കുറ്റങ്ങളാണ് പ്രതികളുടെ മേല്‍ ചുമത്തിയിരിക്കുന്നത്. 125 സാക്ഷികളാണ് കേസില്‍ ഉള്ളത്. 654 രേഖകളും തെളിവായുണ്ട്. കുറ്റപത്രം സി ബി ഐ പ്രത്യേക കോടതിയില്‍ ശനിയാഴ്ച സമര്‍പ്പിച്ചു. കേസിലെ ആദ്യ കുറ്റപത്രമാണിത്.

രാജയുടെ പ്രൈവറ്റ് സെക്രട്ടറി ആര്‍ കെ ചന്ദോലിയ, മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ഥ്, ഷാഹിദ് ബല്‍വ, വിനോദ് ഗൊയങ്ക, സഞ്ജയ് ചന്ദ്ര, ഗൗതം ദോഷി, സുരേന്ദ്ര ടിപ്പാറ, ഹരി നായര്‍ എന്നിവരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാജ ഉള്‍പ്പെടെയുള്ള പ്രധാന പ്രതികളെല്ലാം കോടതിയില്‍ ഹാജരായിരുന്നു. 80,000 പേജുള്ള കുറ്റപത്രം ഏഴു പെട്ടികളിലായാണ് സി ബി ഐ സമര്‍പ്പിച്ചത്.

കേസിലെ അടുത്ത കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നും സി ബി ഐ കോടതിയെ അറിയിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :