രാജപക്സെ തിരുപ്പതിയില്‍

തിരുപ്പതി| WEBDUNIA|
PRO
PRO
ശ്രീലങ്കയുടെ ലോകകപ്പ് വിജയത്തിനായി പ്രാര്‍ഥിക്കാന്‍ പ്രസിഡന്റ് മഹീന്ദ രാജപക്സെ തിരുപ്പതിയിലെത്തി. ഭാര്യയ്ക്കൊപ്പം തിരുമല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ അദ്ദേഹം ക്ഷേത്രത്തിലെ ചടങ്ങുകളില്‍ പങ്കെടുത്തു. വെള്ളിയാഴ്ച വൈകീട്ടും ശനിയാഴ്ച രാവിലെയും അദ്ദേഹം ക്ഷേത്രത്തില്‍ എത്തിയിരുന്നു. വെള്ളിയാഴ്ച അദ്ദേഹം തിരുമല ഹില്‍‌സില്‍ ആണ് തങ്ങിയത്.

ശനിയാഴ്ച അദ്ദേഹം മത്സരം കാണാന്‍ മുംബൈയിലേക്ക് യാത്ര തിരിച്ചു. പ്രത്യേക വിമാനത്തില്‍ അദ്ദേഹം മുംബൈയിലേക്ക് പോയ അദ്ദേഹം വാങ്കഡെ സ്‌റ്റേഡിയത്തില്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീലിനൊപ്പം മത്സരം വീക്ഷിക്കും.

ഇന്ത്യയുടെ വിജയത്തിനായി പ്രാര്‍ഥിക്കാനും പൂജകള്‍ നടത്താനുമായി നിരവധി ഇന്ത്യന്‍ ആരാധകരും തിരുമല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിന്നുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :