ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » ഇന്ത്യയിലെ മൂന്നിലൊരാള്‍ അഴിമതിക്കാരന്‍ (1 in 3 Indians 'utterly corrupt': Ex CVC)
Bookmark and Share Feedback Print
 
PRO
രാജ്യത്തെ മൂന്നിലൊന്നു പേര്‍ അഴിമതിക്കാരെന്നു മുന്‍ കേന്ദ്ര വിജിലന്‍സ് കമ്മിഷണര്‍ പ്രത്യുഷ് സിന്‍ഹയുടെ വെളിപ്പെടുത്തല്‍. രാജ്യത്തെ പകുതി പേരും ശരാശരി അഴിമതിക്കാരാണെന്നും വിജിലന്‍സ് കമ്മീഷണര്‍ സ്ഥാനത്തു നിന്ന് കഴിഞ്ഞ ആഴ്ച വിരമിച്ച സിന്‍‌‌ഹ വ്യക്തമാക്കി.

ആളുകള്‍ കൂടുതല്‍ സുഖലോലുപരായതാണ് അഴിമതി വര്‍ധിക്കാന്‍ കാരണമെന്നും സിന്‍‌ഹ പറഞ്ഞു. ലോകത്ത് അഴിമതി രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യക്ക് 84-ആം സ്ഥാനമാണ്. ഇവിടത്തെ അഴിമതിക്കു പത്തില്‍ 3.4 പോയിന്‍റ് ലഭിച്ചു. ന്യൂസിലന്‍ഡിലാണ് ഏറ്റവും കുറച്ച് അഴിമതിയുള്ളത് (9.4). ഏറ്റവും കൂടുതല്‍ സൊമാലിയയില്‍ (1.1).

കാര്യങ്ങള്‍ സാധിക്കാന്‍ കോടിക്കണക്കിനു പാവപ്പെട്ടവര്‍ ഉദ്യോഗസ്ഥര്‍ക്കു കൈക്കൂലി നല്‍കുകയാണ്. 20 % ശതമാനം ഇന്ത്യക്കാര്‍ സത്യസന്ധരാണ്. ഇവര്‍ യാതൊരു പ്രലോഭനങ്ങളിലും വീഴില്ല. ഇവര്‍ക്കു മനസാക്ഷിയുണ്ട്. 30 % ആളുകള്‍ പൂര്‍ണമായും അഴിമതിയില്‍ മുങ്ങി.

ആധുനിക ഇന്ത്യയില്‍ പണമുള്ളവനാണ് മാന്യനനെന്നും സിന്‍‌ഹ പറഞ്ഞു. തന്‍റെ കുട്ടിക്കാലത്ത് ആരെങ്കിലും അഴിമതി നടത്തിയെന്ന് കേട്ടാല്‍ അയാളുടെ തല താണിരിക്കുകയായിരിക്കും. എന്നാല്‍ ഇന്ന് അഴിമതി നടത്തിയവര്‍ക്കാണ് സ്വീകാര്യതയെന്നും സിന്‍‌ഹ വ്യക്തമാക്കി.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍