ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » ജയലളിതയ്ക്ക് ഇത്രയും സുരക്ഷ മതി: തമിഴ്നാട് (Jayalalitha has adequate security: TN)
Bookmark and Share Feedback Print
 
PTI
എ ഐ എ ഡി എം കെ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ജയലളിതയ്ക്ക് നിലവിലുള്ള സുരക്ഷാ സംവിധാനങ്ങള്‍ തുടര്‍ന്നാല്‍ മതിയെന്ന് തമിഴ്നാട് സര്‍ക്കാര്‍. നിലവില്‍ ജയലളിതയ്ക്ക് മതിയായ സുരക്ഷ നല്‍കുന്നുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

വധഭീഷണി നേരിടുന്ന നേതാവാണ് ജയലളിതയെന്നും അവരുടെ സുരക്ഷാ കാര്യങ്ങളില്‍ തമിഴ്നാട് സര്‍ക്കാര്‍ ഉദാസീനത കാട്ടുന്നുണ്ടെന്നും എ ഐ എ ഡി എം കെയുടെ എം‌പിമാര്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇതിനുള്ള മറുപടിയാണ് തമിഴ്നാട് സര്‍ക്കാര്‍ നല്‍കിയത്.

ബുള്ളറ്റ് പ്രൂഫ് കാറും പൊലീസ് ഡ്രൈവറെയും ജയലളിതയ്ക്ക് നല്‍കുന്നുണ്ട്. 12 കമാന്‍ഡോകളുടെ സേവനം ലഭ്യമാക്കുന്നുണ്ട്. ജയലളിതയുടെ വീടിനു ചുറ്റും എന്നും രാവിലെ പരിശോധന നടത്താറുമുണ്ട് - തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചു.

കേന്ദ്ര - സംസ്ഥാന നേതാക്കള്‍ക്ക് വധഭീഷണികള്‍ ലഭിക്കുന്നത് സാധാരണ കാര്യമാണെന്നും അതിനെതിരെ അന്വേഷണങ്ങള്‍ നടത്തി നടപടികള്‍ സ്വീകരിക്കാറുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.

വധഭീഷണി ലഭിച്ചതിനെ തുടര്‍ന്ന് മധുരയില്‍ നടത്താനിരുന്ന തെരഞ്ഞെടുപ്പ് പരിപാടി കഴിഞ്ഞ ദിവസം ജയലളിത റദ്ദാക്കിയിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍