ശ്രീനഗര്‍, ബുധന്‍, 8 സെപ്റ്റംബര്‍ 2010( 13:41 IST )
തുടര്‍ച്ചയായ രണ്ടാം ദിവസവും ശ്രീനഗര്‍ നഗരത്തില്‍ കര്‍ഫ്യു തുടരുന്നതിനിടെ ഹൂറിയത്ത് കോണ്‍ഫറന്‍സ് നേതാവ് സയീദ് അലി ഷാ ഗീലാനിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഗിലാനിയുടെ വസതിയില്‍ നിന്നാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തിയതിന്‍റെ പേരില്‍ മുന്‍കരുതല്‍ നടപടിയെന്ന നിലയ്ക്കാണ് അറസ്റ്റ്. വിവാദപ്രസ്താവനകളുടെ പേരില്‍ ജൂണ്‍ നാലിനും ഗിലാനിയെ അറ്സ്റ്റ് ചെയ്തിരുന്നു. പിന്നീട് ഓഗസ്റ്റ് നാലിനാണ് അദ്ദേഹത്തെ ജാമ്യത്തില്‍ വിട്ടത്.
അതേസമയം അനന്ത്‌നാഗ് ജില്ലയിലെ രണ്ട് പട്ടണങ്ങളിലേക്ക് കൂടി കര്‍ഫ്യു വ്യാപിപ്പിച്ചിട്ടുണ്ട്. താഴ്വരയില്‍ സ്ഥിതിഗതികള്‍ മെച്ചപ്പെടുന്നില്ലെന്ന് അധികൃതര്‍ അറിയിച്ചു. നിരവധിയിടങ്ങളില്‍ പ്രക്ഷോഭകര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു നേര്‍ക്ക് കല്ലെറിഞ്ഞു. മുന്‍കരുതല്‍ നടപടിയെന്ന നിലയ്ക്ക് താഴ്വരയിലെ ഒമ്പത് ജില്ലകളിലെ ജനങ്ങളുടെ സഞ്ചാര സ്വതന്ത്ര്യത്തിനും സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.