ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » തമിഴ് നടന്‍ മുരളി അന്തരിച്ചു (Tamil actor Murali passes away)
Bookmark and Share Feedback Print
 
തമിഴ് ചലച്ചിത്ര നടന്‍ മുരളി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഹൃദയാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കന്നഡ സംവിധായകന്‍ സിദ്ധലിംഗയ്യയുടെ മകനായ മുരളി കന്നഡയിലാണ്‌ ആദ്യം അഭിനയിച്ചത്. തുടര്‍ന്ന്, 1985ല്‍ അമീര്‍ജാന്‍ സംവിധാനം ചെയ്‌ത പൂവിലങ്ങ്‌ എന്ന ചിത്രത്തിലൂടെയാണ്‌ പ്രശസ്‌തനായത്‌. തൊണ്ണൂറുകളില്‍ തമിഴ്‌ സിനിമയിലെ അഭിവാജ്യഘടകമായി.

നായകനായും സഹനടനായും നിരവധി ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ട മുരളിക്ക്‌ കാതല്‍പ്പൂക്കള്‍ എന്ന സിനിമയ്ക്കു മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ്‌ ലഭിച്ചു. ശിവാജി ഗണേശന്‍, വിജയകാന്ത്‌, മമ്മൂട്ടി, ശരത്കുമാര്‍, പ്രഭു, പ്രഭുദേവ, പാര്‍ഥിപന്‍, സത്യരാജ്‌ തുടങ്ങിയവരോടൊപ്പം അഭിനയിച്ചു. 2010 ല്‍ പുറത്തുവന്ന മറു അവതാരമാണ്‌ അവസാനചിത്രം. ശോഭയാണ് ഭാര്യ. കാവ്യ, വിജയ്‌, ആകാശ്‌ എന്നിവരാണ് മക്കള്‍.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍