ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » അഹൂജ മാനഭംഗപ്പെടുത്തിയിട്ടില്ലെന്ന് ജോലിക്കാരി (Shiney Ahuja never raped me, says ‘victim’ house-maid)
Bookmark and Share Feedback Print
 
PRO
ബോളിവുഡ് താ‍രം ഷിനെ അഹൂജ തന്നെ മാനഭംഗപ്പെടുത്തിയിട്ടില്ലെന്ന് വീട്ടു ജോലിക്കാരുടെ മൊഴി. കോടതിയിലാണ് വീട്ടു ജോലിക്കാരി നേരത്തെ നല്‍കിയ മൊഴി മാറ്റിപ്പറഞ്ഞത്. തനിക്ക് ജോലി വാങ്ങിത്തന്ന മറ്റൊരു യുവതിയുടെ പ്രേരണയ്ക്ക് വഴങ്ങിയാണ് അഹൂജയ്ക്കെതിരെ കേസ് കൊടുത്തതെന്നും യുവതി കോടതിയില്‍ പറഞ്ഞു.

വീട്ടുജോലിക്കാരിയുടേ മൊഴികേട്ട കോടതി കേസ് പരിഗണിക്കുന്നത് ഈ മാസം 15ലേക്ക് മാറ്റി. അതേസമയം ഇപ്പോള്‍ നല്‍കിയ മൊഴി തെറ്റാണെന്ന് തെളിഞ്ഞാ‍ല്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതിന് വീട്ടുജോലിക്കാരിക്കെതിരെയും കേസെടുക്കും.

വീട്ടു ജോലിക്കാരിയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് തെറ്റാണെന്ന് ഷിനെ അഹൂജ നേരത്തെ സമ്മതിച്ചിരുന്നു. എന്നാല്‍, ജോലിക്കാരിയുടെ പൂര്‍ണ സമ്മതത്തോടെയാണ് ബന്ധപ്പെട്ടത് എന്നായിരുന്നു അഹൂജയുടെ വാദം.

തന്നെ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു എന്നായിരുന്നു ജോലിക്കാരി നേരത്തെ നല്‍കിയ പരാതി. കീഴടക്കാന്‍ ശ്രമിച്ചപ്പോള്‍ എതിര്‍ത്തത്തിന് മര്‍ദ്ദിച്ചു എന്നും തുടര്‍ന്ന് കൈകളില്‍ പിടിമുറുക്കി കീഴടക്കുകയായിരുന്നു എന്നും അവര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.

ഷിനെയെ കേസില്‍ കുടുക്കുകയായിരുന്നു എന്നൊരു വാദം നേരത്തെ ശക്തമായിരുന്നു. ഷിനെ മാനഭംഗപ്പെടുത്തി എന്നു പരാതിപ്പെട്ട പെണ്‍കുട്ടിയുടെ കാമുകന്‍ ആസൂത്രണം ചെയ്ത സംഭവമായിരുന്നു ഇതെന്നായിരുന്നു ആരോപണം.

ജോലിക്കാരിയുടെ പരാതിയെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജൂണില്‍ അഹൂജയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മൂന്നു മാസം ജയിലില്‍ കഴിഞ്ഞശേഷമാണ് അഹൂജയ്ക്ക് കേസില്‍ ജാമ്യം ലഭിച്ചത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍