ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » ആന്‍റണി ഇന്ന് ലേയില്‍ സന്ദര്‍ശനം നടത്തും (Today Antony will visit Lay)
Bookmark and Share Feedback Print
 
പ്രളയം കനത്ത നാശം വിതച്ച ലഡാക്ക് പര്‍വ്വത മേഖലയിലെ ലേയിലെ കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്‍റണി ഇന്ന് സന്ദര്‍ശനം നടത്തും. സേനയുടെ നേതൃത്വത്തില്‍ ലേയില്‍ നടക്കുന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ അദ്ദേഹം വിലയിരുത്തും.

ലേയില്‍ സേനയുടെ നേതൃത്വത്തില്‍ നടക്കുന്ന പുനരധിവാസ പ്രവര്‍ത്തനങ്ങളും അദ്ദേഹം വിലയിരുത്തും. ഓ‍ഗസ്റ്റ്‌ ആറിന്‍റെ മിന്നലില്‍ കാണാതായ ത്യാക്ഷി പ്രദേശവും ആന്‍റണി സന്ദര്‍ശിക്കും.

ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്ന ലേ, നിമു തുടങ്ങിയ പ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ പ്രതിരോധമന്ത്രി വിലയിരുത്തും. 14 ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ ലേയിലെ സ്ഥിതിഗതികളെക്കുറിച്ച്‌ ആന്‍റണിക്കു വിശദീകരണം നല്‍കും.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍