ബാംഗ്ലൂര്‍, ചൊവ്വ, 7 സെപ്റ്റംബര്‍ 2010( 15:23 IST )
PTI
ഗോവധ നിരോധന നിയമം നടപ്പാക്കിയാല്‍ കര്‍ണാടക മുഖ്യമന്ത്രി യദ്യൂരപ്പയെ വധിക്കുമെന്ന് ഇ-മെയില്‍ ഭീഷണി. ഒരാഴ്ചയ്ക്കുള്ളില്‍ രണ്ടാം തവണയാണ് യദ്യൂരപ്പയ്ക്ക് ഇത്തരത്തില്‍ വധഭീഷണി ലഭിക്കുന്നത്.
നവീന്‍ എന്നൊരാളുടെ പേരിലാണ് ഭീഷണി ഇ-മെയില്‍ ലഭിച്ചിരിക്കുന്നത്. ഗോവധ നിരോധനം നടപ്പിലാക്കിയാല്‍ യദ്യൂരപ്പയെയും നിയമസഭയില്‍ ബില്ല് കൊണ്ടുവന്ന മറ്റ് മന്ത്രിമാരെയും വെടിവച്ച് കൊല്ലുമെന്നാണ് ഭീഷണി.
ഒരു മുഖ്യമന്ത്രിക്ക് ഭീഷണിക്കത്ത് ലഭിക്കുന്നത് പുതിയ കാര്യമല്ല എന്നും ഭീഷണി ലഭിച്ചതുകൊണ്ട് നിയമം നടപ്പിലാക്കുന്നതില്‍ നിന്ന് പിന്നോട്ട് പോകില്ല എന്നും യദ്യൂരപ്പ പറഞ്ഞു.
കര്‍ണാടക നിയമസഭ പാസാക്കിയ ഗോവധ നിരോധന ബില്ല് ഇപ്പോള്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്.