ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » ഡോക്ടര്‍ പണിമുടക്ക്: 50 രോഗികള്‍ മരിച്ചു (Doctor strike; 50 dead in Rajastan)
Bookmark and Share Feedback Print
 
രാജസ്ഥാനിലെ അഞ്ച് ജില്ലകളില്‍ റസിഡന്റ് ഡോക്ടര്‍മാര്‍ നടത്തുന്ന പണിമുടക്ക് സംസ്ഥാനത്തെ ആരോഗ്യമേഖലയെ പ്രതികൂലമായി ബാധിച്ചു. ഇവിടെ, യഥാസമയം ചികിത്സ ലഭിക്കാതെ 50 രോഗികള്‍ മരിച്ചു എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു‍.

ജയ്പൂരില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തിയതില്‍ പ്രതിഷേധിച്ചാണ് റസിഡന്റ് ഡോക്ടര്‍മാര്‍ പണിമുടക്ക് നടത്തുന്നത്. 1,200 ഡോക്ടര്‍മാരാണ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

സമരത്തെ തുടര്‍ന്ന് കഴിഞ്ഞ മൂന്ന് ദിവസമായി സംസ്ഥാനത്തെ ആറ് മെഡിക്കല്‍ കോളജുകളിലും അനുബന്ധ ആശുപത്രിയിലും ചികിത്സാ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടിരിക്കുകയാണ്. ശനിയാഴ്ച തുടങ്ങിയ സമരത്തെ തുടര്‍ന്ന് ഒപി പൂര്‍ണമായി തടസ്സപ്പെട്ടപ്പോള്‍ അഡ്മിറ്റ് ചെയ്ത രോഗികള്‍ക്ക് നഴ്സിംഗ് സ്റ്റാഫ് ഏക ആശ്രയമായി മാറി.

ജോധ്പൂരിലെ 40 ആശുപത്രികളിലെ ഡോക്ടര്‍മാരാണ് പണിമുടക്കുന്നത്. ജയ്‌പൂര്‍, കോട്ട, അജ്മീര്‍, ബിക്കാനേര്‍ എന്നിവിടങ്ങളില്‍ റസിഡന്റ് ഡോക്ടര്‍മാരാണ് സമരം ചെയ്യുന്നത്. എം‌ഡി‌എം മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍മാരും രോഗിയുടെ കൂടെവന്നവരും തമ്മിലുണ്ടായ ചെറിയ തര്‍ക്കമാണ് ലാത്തിയടിയില്‍ കലാശിച്ചത് എന്ന് പണിമുടക്കുന്ന ഡോക്ടര്‍മാര്‍ ആരോപിക്കുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍