ബാംഗ്ലൂര്‍, ചൊവ്വ, 7 സെപ്റ്റംബര്‍ 2010( 13:24 IST )
മേലധികാരി തന്നെ ബലാത്സംഗം ചെയ്തു എന്നും നഗ്ന ചിത്രങ്ങള്‍ നെറ്റില്‍ പ്രസിദ്ധീകരിക്കുമെന്ന് പറഞ്ഞ് കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി പീഡിപ്പിക്കുകയാണെന്നും ബാംഗ്ലൂരിലെ ഒരു എംഎന്‍സി മാനേജരായ യുവതി പരാതിപ്പെട്ടു. കുടുംബാംഗങ്ങളുടെ നിര്‍ദ്ദേശ പ്രകാരമാണ് താന്‍ ഇപ്പോള്‍ പൊലീസിനെ സമീപിച്ചത് എന്നും യുവതി വെളിപ്പെടുത്തുന്നു.
2008 ഒക്ടോബറിലാണ് യുവതി ബാംഗ്ലൂരിലെ സാന്‍ഡല്‍വുഡ് കണ്‍സള്‍ട്ടേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ ജോലിക്ക് ചേര്‍ന്നത്. മേലധികാരിയായിരുന്ന അജയ് ജലന്‍ എന്നയാള്‍ തന്നെ തുടക്കം മുതല്‍ ശല്യം ചെയ്തിരുന്നു. വിവാഹിതയായ തന്റെ ലൈംഗിക ജീവിതത്തെ കുറിച്ച് അനാവശ്യ കമന്റുകള്‍ പാസാക്കിയപ്പോള്‍ എതിര്‍ത്തത് മേലധികാരിക്ക് ഇഷ്ടമായില്ല.
പരാതിപ്പെടാന്‍ ഒരുമ്പെട്ടാല്‍ പിരിച്ചുവിടുമെന്ന് മേലധികാരി ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട്, മിക്ക ദിവസങ്ങളിലും ഓഫീസ് സമയം കഴിഞ്ഞും ഓരോ കാരണം പറഞ്ഞ് തന്റെ മടക്ക യാത്ര താമസിപ്പിച്ചിരുന്നു എന്നും യുവതി പൊലീസിനോട് പറഞ്ഞു.
2008 ഒക്ടോബര്‍ 24 ന് ഓഫീസ് സമയം കഴിഞ്ഞും തന്നോട് നില്‍ക്കണമെന്ന് ആവശ്യപ്പെട്ടു. മാനേജിംഗ് പാര്‍ടണറുടെ ചേംബറില്‍ വാട്ടര്‍ ലീക്ക് ഉണ്ടെന്ന് പറഞ്ഞ് തന്നെയും വിളിച്ച് ചേംബറിലേക്ക് കയറിയ ഉടന്‍ ജലന്‍ തന്റെ മേല്‍ ചാടിവീണ് ബലാത്സംഗം ചെയ്യുകയായിരുന്നു. തന്റെ എതിര്‍പ്പുകള്‍ ഒന്നും വിലപ്പോയില്ല. ചേംബര്‍ സൌണ്ട് പ്രൂഫ് ആയതിനാല്‍ തന്റെ നിലവിളിയും ആരും കേട്ടില്ല എന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു.
താന്‍ പരാതിപ്പെടുമെന്ന് പറഞ്ഞപ്പോള്‍ തന്റെ ഭര്‍ത്താവിനെ വധിക്കുമെന്നും തന്റെ നീല ചിത്രങ്ങള്‍ നെറ്റില്‍ പ്രസിദ്ധീകരിക്കും എന്നുമായിരുന്നു ജലന്റെ മറുപടി. ഉന്നതങ്ങളില്‍ പിടിയുള്ള തന്നെ ഒന്നും ചെയ്യാന്‍കഴിയില്ല എന്നും ജലന്‍ പറഞ്ഞതായി യുവതിയുടെ പരാതിയില്‍ പറയുന്നു.