രാഷ്ട്രപതി ഭരണം നടക്കുന്ന ഝാര്‍ഖണ്ഡില്‍ സര്‍ക്കാര്‍ രൂപീകരണത്തിനായി ബിജെപിയും ജെഎംഎമ്മും ധാരണയായി എന്ന് സൂചന. അര്‍ജ്ജുന്‍ മുണ്ടയുടെ നേതൃത്വത്തിലായിരിക്കും പുതിയ സര്‍ക്കാര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.
ജെഎംഎം പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു എന്ന് ബിജെപിയുടെ മുതിര്‍ന്ന നേതാവ് അജയ് മാരൂ വെളിപ്പെടുത്തി. പാര്‍ട്ടി നിയമസഭാ സമിതി യോഗം ചേര്‍ന്നതിനു ശേഷം ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരണത്തിന് ചൊവ്വാഴ്ച തന്നെ അവകാശവാദം ഉന്നയിക്കുമെന്നാണ് കരുതുന്നത്.
പ്രതിപക്ഷം പാര്‍ലമെന്റില്‍ കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ ജെഎംഎം അനുകൂലിക്കാത്തതിനെ തുടര്‍ന്നാണ് ബിജെപി ഷിബുസോറന്‍ സര്‍ക്കാരിന് ബിജെപി പിന്തുണ പിന്‍വലിച്ചത്. ഷിബു സോറന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം നിലവില്‍ വന്നത്.