ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » ദേശീയം » പ്രശസ്ത ആണവ ശാസ്ത്രജ്ഞന്‍ അന്തരിച്ചു (Scientist behind India’s first N-test passes away)
Bookmark and Share Feedback Print
 
ഇന്ത്യയുടെ ആദ്യ ആണവ പരീക്ഷണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞനും ആണവോര്‍ജ്ജ കമ്മീഷന്‍ മുന്‍ അധ്യക്ഷനുമായ ഹോമി നുസ്സെര്‍വഞ്ജി സെത്ന അന്തരിച്ചു. അദ്ദേഹത്തിന് 86 വയസ്സായിരുന്നു.

മുംബൈയിലെ മലബാര്‍ ഹില്‍‌സിലെ വസതിയില്‍ വച്ച് തിങ്കളാഴ്ച രാത്രി 11:15 ഓടെയായിരുന്നു അന്ത്യം. ദീര്‍ഘകാലമായി രോഗശയ്യയില്‍ ആയിരുന്നു. ഒരു മകളും ഒരു മകനും ഉണ്ട്.

1959 ല്‍ ട്രോംബോയില്‍ ഇന്ത്യയിലെ ആദ്യ പ്ലൂട്ടോണിയം പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങിയതിനു പിന്നില്‍ ആണവ ശാസ്ത്രജ്ഞനും കെമിക്കല്‍ എഞ്ചിനിയറുമായിരുന്ന സെത്നയുടെ ശ്ലാഘനീയ പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിരുന്നു.

1974 മെയ് 18 ന് ഇന്ത്യ ആദ്യ ആണവ പരീക്ഷണം നടത്തുമ്പോള്‍ സെത്ന ആണവോര്‍ജ്ജ കമ്മീഷന്‍ അധ്യക്ഷനായിരുന്നു. പരീക്ഷണത്തിനു പിന്നിലെ പ്രോത്സാഹനമായി നിന്ന സെത്നയുടെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യന്‍ ആണവ ചരിത്രത്തിന് ഒരു സുപ്രധാന നാഴികക്കല്ല് പിന്നിടാന്‍ സഹായകമായി.

1984 ല്‍ ആണ് ആണവോര്‍ജ്ജ കമ്മീഷന്‍ സ്ഥാനത്ത് നിന്ന് സെത്ന വിരമിച്ചത്. 1989-2000 കാലഘട്ടത്തില്‍ ടാറ്റ സണ്‍സ്, ബോംബെ ഡയിംഗ് തുടങ്ങിയ കമ്പനികളുടെ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗമായിരുന്നു.

തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍