ന്യൂഡല്‍ഹി, ചൊവ്വ, 7 സെപ്റ്റംബര്‍ 2010( 08:33 IST )
ബീഹാറില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനമായി. ഒക്ടോബര്‍ 21 മുതല്‍ ആറ് ഘട്ടങ്ങളിലായിരിക്കും നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് നടക്കുക എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തിങ്കളാഴ്ച പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ പറയുന്നു.
ബീഹാറില്‍ നവംബര്‍ 24 ന് ആണ് വോട്ടെണ്ണല്‍ നടക്കുക. ഒക്ടോബര്‍ 21 ന് നടക്കുന്ന ആദ്യ ഘട്ടത്തില്‍ 47 സീറ്റുകളിലും ഒക്ടോബര്‍ 24 ന് നടക്കുന്ന രണ്ടാം ഘട്ടത്തില്‍ 45 സീറ്റുകളിലും വോട്ടെടുപ്പ് നടക്കും.
48 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ഒക്ടോബര്‍ 28 നും നാലാം ഘട്ടത്തില്‍ 42 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് നവംബര്‍ ഒന്നിനും അഞ്ചാം ഘട്ടത്തില്‍ 35 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് നവംബര്‍ ഒമ്പതിനും ആറാം ഘട്ടത്തില്‍ 26 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് നവംബര്‍ 20 നും നടക്കും. ബങ്ക ലോക്സഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നവംബര്‍ ഒന്നിനായിരിക്കും നടക്കുക.
മൊത്തം 243 നിയമസഭാ സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. 56,943 പോളിംഗ് സ്റ്റേഷനുകളിലായി 5.50 കോടി ജനങ്ങള്‍ വോട്ടവകാശം വിനിയോഗിക്കും.