കൊല്‍ക്കത്ത, തിങ്കള്‍, 6 സെപ്റ്റംബര്‍ 2010( 20:52 IST )
PTI
പശ്ചിമബംഗാളിലെ സി പി എം വാഴ്ചയുടെ നാളുകള്‍ എണ്ണപ്പെട്ടുകഴിഞ്ഞതായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി. കൊല്‍ക്കത്തയില്‍ താന്‍ പങ്കെടുക്കുന്ന ആദ്യ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍.
“റഷ്യയില്‍ പെട്ടെന്നൊരു നാളാണ് കമ്യൂണിസം മാഞ്ഞുപോയത്. പശ്ചിമബംഗാളിലും അതുതന്നെ സംഭവിക്കും” - ഷാഹിദ് മിനാര്‍ മൈതാനത്തില്‍ കൂടിയ ആയിരങ്ങളെ സംബോധന ചെയ്തുകൊണ്ട് രാഹുല്‍ ഗാന്ധി പറഞ്ഞു.
ഒരു ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഹുല്‍ ഗാന്ധി കൊല്‍ക്കത്തയിലെത്തിയത്. തന്‍റെ പ്രസംഗത്തിലുടനീളം സി പി എമ്മിനെ അതിരൂക്ഷമായി വിമര്‍ശിക്കുന്നതില്‍ രാഹുല്‍ പ്രത്യേകം ശ്രദ്ധിച്ചു.
“ബംഗാളിലെ പാവപ്പെട്ടവരുടെ കാര്യങ്ങളിലല്ല സി പി എമ്മിന്‍റെ ശ്രദ്ധ. ആദിവാസികള്‍ ഉള്‍പ്പടെയുള്ള പാവപ്പെട്ട ജനവിഭാഗത്തെ മാറ്റിനിര്‍ത്തുകയാണ് ഇവര്‍ ചെയ്യുന്നത്.” - രാഹുല്‍ ഗാന്ധി പറഞ്ഞു.